Friday , July 20 2018
Breaking News
Amith-Sha

സ്ഥാനങ്ങള്‍ നല്‍കിയിട്ടും നേട്ടമുണ്ടാക്കാനായില്ല; സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ വിമര്‍ശനം

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തിന് അമിത് ഷായുടെ വിമര്‍ശനം. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളില്‍ ഇതെത്തിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. ഉച്ചയ്ക്കു ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ കേരള നേതാക്കളെ വിമര്‍ശിച്ചത്.

വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അമിത് ഷാ പറഞ്ഞു. കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വത്തിനുള്ള അതൃപ്തി പരിഹരിക്കുകയെന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയായേക്കും.

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …