കാസര്‍കോട് : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര യുവാക്കള്‍ക്കായി രാജ്യസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ നിലേശ്വരത്തെ അമൃതാ എസ് നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാറഡുക്കയിലെ മുഹമ്മദ് സിയാദ്, ഏരിയാലിലെ അഫ്ഷീര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ഫലകവും വിതരണം ചെയ്തു. 5000, 2000, 1000 എന്ന ക്രമത്തിലാണ് ക്യാഷ് അവാര്‍ഡ്.നെഹ്രു യുവ കേന്ദ്ര ജില്ല യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
മ
മത്സരങ്ങള്‍ രാവിലെ എ.ഡി.എം:എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഡോ.ആര്.രാജേഷ്, കെ. ശ്രീലത, മൈമൂന ലത്തിഫ് എന്നിവര്‍ പ്രസംഗിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലപ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാഫി സലിം സ്വാഗതവും ടി. നവീന്‍ രാജ് നന്ദിയും പറഞ്ഞു.ഡിസംബര്‍ എട്ടിന് തൃശുരില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ അമ്യത ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും.