Sunday , September 15 2019
Breaking News
N A Nellikunnu

തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ പ്രചരണത്തിനിറങ്ങി കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ലീഗ് സ്ഥാനാര്‍ത്ഥികള്‍

N A Nellikunnu

കാസര്‍കോട്: യാദൃച്ഛികമായിട്ടാണെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം തന്നെ പ്രചാരണത്തിനിറങ്ങി കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ലീഗ് സ്ഥാനാര്‍ഥികള്‍ അങ്കം കുറിച്ചു.

കാസര്‍കോട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്നും മഞ്ചേശ്വരം സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍റസാഖും വെള്ളിയാഴ്ചയായതിനാല്‍ രാവിലെ പള്ളികളിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് നാട്ടുകാര്‍ക്കിടയിലേക്കിറങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കിടയില്‍ സജീവ സന്നിധ്യമാകാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസത്തെ ചേര്‍ത്തുപിടിച്ചായിരുന്നു വെള്ളിയാഴ്ചത്തെ യാത്ര.
കുമ്പോല്‍ ആറ്റക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. ആദ്യമെത്തിയത്.
തുടര്‍ന്ന് അവിടെ ജുമാ നമസ്‌കാരം നടത്തിയശേഷം ആളുകള്‍ക്കിടയിലേക്ക്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്നാള്‍ തന്നെ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നത് അദ്ഭുതം പോലെ തോന്നുകയാണെന്ന് പി.ബി.അബ്ദുള്‍റസാഖ് പറഞ്ഞു. പ്രതീക്ഷിച്ചതിലും ഒരുമാസം അധികം കിട്ടുന്നതിനാല്‍ എല്ലാ വോട്ടര്‍മാരെയും നേരിട്ടുകാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ തന്റെ വീടിനടുത്തുള്ള മുഹ്യുദ്ദീന്‍ പള്ളിയിലേക്കാണ് എന്‍.എ.നെല്ലിക്കുന്ന് ആദ്യം പോയത്. പിന്നീട് നേരെ കാസര്‍കോട് കടപ്പുറത്തേക്ക്. ഇവിടെ കൂറുംബ ഭഗവതി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയശേഷം നേരത്തേ നിശ്ചയിച്ച
പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കാറഡുക്ക പഞ്ചായത്തിലെ ആദൂരിലെത്തി. ഇവിടെ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും നിരമിച്ച രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിന്നാലെ കാസര്‍കോട് ഗവ. കോേളജിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ കെട്ടിടവും ഉദ്ഘാടനം ചെയ്തു. മധൂര്‍ പട്‌ളയില്‍ സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പരിപാടി റദ്ദാക്കി.

പിന്നെ എസ്.ടി.യു. തീരദേശ ജാഥയില്‍ പങ്കെടുത്തശേഷം നഗരത്തിലിറങ്ങി പ്രചാരണം നടത്തി. വരുംദിവസങ്ങളില്‍ മണ്ഡലത്തിലെ പ്രമുഖരെ നേരിട്ട് കാണുമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടെ കണ്ട് പിന്തുണ അഭ്യാര്‍ഥിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം
നെല്ലിക്കുന്നിന്റെ വാക്കുകളില്‍ പ്രകടമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് രണ്ട് സ്ഥാനാര്‍ഥികളും ഉറപ്പിച്ച് പറയുന്നു.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …