Saturday , February 29 2020
Breaking News

അരയിപുഴയില്‍ മുങ്ങിയ കാര്‍ പുറത്തെടുത്തു; 20 പവനും 10000 രൂപയും ഒഴുകിപ്പോയി

കാഞ്ഞങ്ങാട്: അരയിപ്പുഴയില്‍ കഴിഞ്ഞദിവസം മുങ്ങിയ കാര്‍ പുറത്തെടുത്തു. എന്നാല്‍, അതിനകത്തുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും ഒഴുകിപ്പോയി. കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലായിരുന്നു പണം വെച്ചിരുന്നത്. പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലായിരുന്നു സ്വര്‍ണം. കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വര്‍ണവും ഒഴുക്കിന്റെ ശക്തിയില്‍ പുറത്തേക്ക് പോയതാകാമെന്ന് കരുതുന്നു.

കഴിഞ്ഞദിവസം സന്ധ്യയോടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്.

ഞായറാഴ്ച രാവിലെ നീന്തല്‍താരവും തീരദേശസ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.ടി.പി.സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ പുറത്തെടുത്തത്. കാറിന്റെ മുന്‍ഭാഗത്തെ രണ്ട് ടയറിലും വടം കെട്ടി. തുടര്‍ന്ന് സെയ്ഫുദീനും സംഘവും പിന്‍ഭാഗത്ത് കയറിയിരുന്നു. ഈ സമയം കാറിന്റെ മുന്‍ഭാഗം ഉയരുകയും നാട്ടുകാര്‍ കരയിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …