Monday , September 24 2018
Breaking News
Arrested

രണ്ടംഗ കവര്‍ച്ചാ സംഘം റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

കാസര്‍കോട്: കഴിഞ്ഞ ദിവസം പുലര്‍ച്ചെ, മോഷ്ടിച്ച ബൈക്കുമായി അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളായ തളങ്കരയിലെ മുസ്തഫ (22), ദേളിയിലെ സുബൈര്‍ (23) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് കേസ് അന്വേഷിക്കുന്ന ടൗണ്‍ സി.ഐ. സി.എ. അബ്ദുല്‍ റഹീം പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നും ട്രെയിന്‍ യാത്രക്കാരനെ മര്‍ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച ശേഷം പുറത്തേക്ക് തള്ളിയിട്ട സംഭവവും 24 ബൈക്കുകളും 16 മൊബൈല്‍ ഫോണുകളും മോഷ്ടിച്ച വിവരവും പൊലീസിനോട് തുറന്ന് പറഞ്ഞിരുന്നു. ഇത് കൂടാതെ മറ്റു നിരവധി കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലെ ഇക്കാര്യം വ്യക്തമാവുകയുള്ളു. കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും സി.ഐ പറഞ്ഞു.

RANDOM NEWS

SYS

ലക്ഷ്യം 50 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനവ്; അപലോഡിംഗിന് 15 കേന്ദ്രങ്ങള്‍:; കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സജ്ജീകരണം ആവേശമായി

മഞ്ചേശ്വരം: ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് …