Tuesday , December 12 2017
Breaking News
Madhyam

772 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബദ്രടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 772 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ചൗക്കി ബദ്രടുക്ക സ്വദേശിയെ കാസര്‍കോട് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെദ്രടുക്കയിലെ ഉദയനാ(38)ണ് അറസ്റ്റിലായത്. ചൗക്കി-കമ്പാര്‍ റോഡിന് സമീപം ഒരു കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. ഉദയന്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

ഇന്‍സ്പെക്ടര്‍ പി.ആര്‍ ജോസഫ്, അസി. ഇന്‍സ്പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ ബാബു, സിവില്‍ ഓഫീസര്‍മാരായ മനോജ്, ഷരീഫ്, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്

RANDOM NEWS

Kanthapuram

മുഹിമ്മാത്ത് ഗേള്‍സ് ഓര്‍ഫനേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം 15ന് കാന്തപുരം നിര്‍വഹിക്കും

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ അനാഥ അഗതി പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ …