Sunday , June 24 2018
Breaking News
Crime-Report

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ സ്ത്രീയടക്കം നാലു പേര്‍ പൊലീസ് വലയില്‍

കാസര്‍കോട്: 24 ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പേരടങ്ങുന്ന സംഘം കൂടുതല്‍ കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. സംഘത്തില്‍ പെട്ട സ്ത്രീയടക്കം നാലു പേര്‍ പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്. പത്ത് ദിവസം മുമ്പ് ബൈക്കുമായി അടുക്കത്ത്ബയലില്‍ വെച്ച് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ പിടിച്ച തളങ്കരയിലെ മുസ്തഫ (22), ദേളിയിലെ സുബൈര്‍ (22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് നിരവധി കവര്‍ച്ചകള്‍ സംബന്ധിച്ച് സൂചന ലഭിച്ചത്. പണം കവര്‍ന്ന ശേഷം ഒരു യാത്രക്കാരനെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതായും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ തീവണ്ടി യാത്രക്കിടെ 20, 000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം യാത്രക്കാരനെ തള്ളിയിടുകയായിരുന്നു. കരിയിലക്കുളങ്കര പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് ഇവര്‍ക്കെതിരെ കേസുണ്ട്. 24 ബൈക്കുകള്‍ മൂന്ന് ഓട്ടോറിക്ഷകള്‍ 14 മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്നതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ചെമ്പരിക്കയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാധനങ്ങള്‍ കവര്‍ന്നതും ബെണ്ടിച്ചാലിലെ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതിനും പിന്നില്‍ ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെട്ട വലിയൊരു സംഘം തന്നെ ഇവര്‍ക്ക് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ പൊലീസിന്റെ വലയിലാണ്.

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …