Saturday , February 29 2020
Breaking News

മധൂരില്‍ കോഴിയങ്കത്തിലേര്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍

മധൂര്‍: മധൂരില്‍ പണം വെച്ച് കോഴിയങ്കത്തിലേര്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. മൂന്ന് അങ്കക്കോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ആറരയോടെ മധൂര്‍ അറന്തോട് ബൈനടുക്കയില്‍ കോഴിയങ്കത്തിലേര്‍പ്പെട്ട സംഘമാണ് പിടിയിലായത്. അറന്തോട്ടെ ജോയി തോമസ് (40), മധൂര്‍ പറക്കിളയിലെ ഉപേന്ദ്ര (40), മുട്ടത്തൊടിയിലെ യൂക്കറന്‍ (50), പറക്കിലയിലെ രത്നാകരന്‍ (38), എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 1740 രൂപ പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട ആറു പേരെ പൊലീസ് അന്വേഷിച്ച് വരികയാണ്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …