Tuesday , April 23 2019
Breaking News
Crime-Report

ബന്തിയോട്ട് ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ട് ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബന്തിയോട്ടെ വിനയനെ (32)യാണ് പോലീസ് അടുക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്ന് പാര്‍സലുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ നവംബര്‍ 24ന് പുലര്‍ച്ചെയാണ് ബന്തിയോട്ട് വെച്ച് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബന്തിയോട് എസ്.ടി കോളനിയിലെ ധീരജ്, മധു, കൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലോറിക്ക് കല്ലെറിഞ്ഞ് പോകുന്നതിനിടെ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് ബന്തിയോട്ട് മറിഞ്ഞിരുന്നു. ഇരുവരും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ബൈക്കിന്റെ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇന്ന് പിടിയിലായ വിനയന്‍ ഒന്നരമാസം മുമ്പ് കുക്കാറില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലും പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …