Wednesday , January 16 2019
Breaking News

ഡ്രൈവറെ തള്ളിയിട്ട് മണല്‍ ലോറി കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ഡ്രൈവറെ തള്ളിയിട്ട ശേഷം മണല്‍ ലോറി കടത്തിക്കൊണ്ടുപോയ സംഘത്തിലെ യുവാവിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ അന്വേഷിച്ചുവരുന്നു. ഉക്കിനടുക്ക കൊളമ്പയിലെ അബ്ദുല്‍ ഇര്‍ഫാന്‍ എന്ന ഇര്‍ഫു (28)വിനെയാണ് ചൊവ്വാഴ്ച വൈകിട്ട് ഉക്കിനടുക്കയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതിന് രാത്രി എട്ട് മണിയോടെ പെര്‍ളക്ക് സമീപം ഇടിയടുക്കയില്‍വെച്ചാണ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ തള്ളിയിട്ട ശേഷം നാലംഗ സംഘം ലോറിയുമായി കടന്നുകളഞ്ഞത്. അമേക്കളയിലെ പ്രശാന്ത് കുമാറായിരുന്നു ലോറി ഓടിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിനിടെയാണ് ടിപ്പര്‍ ലോറി കടത്തിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണിയംപാറക്ക് സമീപം ബെദിരംപള്ളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണലിറക്കി നാലുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണാടിക്കാനയിലെ നൗഷാദ്, അമേക്കളയിലെ ജൗഹര്‍, ഖലീല്‍ എന്നിവരെയാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …