Sunday , September 23 2018
Breaking News
Police-hat

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ മാറ്റി, അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡനത്തിന്റെ പേരില്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സ്ഥലംമാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് ഡിവൈഎസ് പി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം തിയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നേരെ തിയേറ്ററില്‍ വച്ചുണ്ടായ അതിക്രമത്തില്‍ പോലീസ് നടപടിയുണ്ടാകാതെ വന്നതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ തിയേറ്ററുകാര്‍ വിവരം അറിയിച്ചത്. ഇതാണ് പോലീസ് പ്രകോപനത്തിന് കാരണം. തിയേറ്റര്‍ ഉടമയെ കൂടി അറസ്റ്റ് ചെയ്തതോടെ പോലീസ് നടപടിയില്‍ സര്‍ക്കാരും പ്രതിരോധത്തിലായി. ഇതാണ് നടപടി അനിവാര്യമാക്കിയത്.

RANDOM NEWS

Bishap

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം …