Friday , July 20 2018
Breaking News

ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്ന 223 കുപ്പി മദ്യവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

Arrestedഉപ്പള: 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. 90 മില്ലി വീതമുള്ള മദ്യമാണ് പിടിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാക്കില്‍ പൊതിഞ്ഞ് വില്‍പന സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്.

പച്ചിലമ്പാറയിലും സമീപ പ്രദേശത്തും ചന്ദ്രഹാസ മാസങ്ങളായി കര്‍ണാടക മദ്യം വിതരണം ചെയ്തുവരുന്നതായി എക്‌സൈസ് പറഞ്ഞു. നേരത്തെയും ചന്ദ്രഹാസക്കെതിരെ കേസുണ്ട്.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ സജിത് കുമാര്‍, ഷമീല്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …