Tuesday , October 16 2018
Breaking News
Arrest

പെര്‍മുദെയില്‍ രണ്ടുപേരെ തലക്കടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പെര്‍മുദെ: പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
പെര്‍മുദെ മുന്നൂരിലെ അബ്ദുല്‍ റസാഖ്(27)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പെര്‍മുദെയില്‍ വെച്ച് ഷെരീഫ്, ഇബ്രാഹിം എന്നിവരെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കേസ്.
മുഖത്തും തലക്കും പരിക്കേറ്റ ഷെരീഫും ഇബ്രാഹിമും ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ റസാഖിനെ ബുധനാഴ്ച രാത്രി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍, എസ്.ഐ. ടി.വി. അശോകന്‍ എന്നിവരടുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
വധശ്രമത്തിനാണ് റസാഖിനെതിരെ കേസ്.

RANDOM NEWS

Blood-knife

മരം മുറിക്കുന്നതിനെചൊല്ലി തര്‍ക്കം ; വെട്ടേറ്റ് യുവാവിന് ഗുരുതരം

ചെറുവത്തൂര്‍: കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ കെ …