Wednesday , December 19 2018
Breaking News
Arrested

ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച 450 ഗ്രാം ഹാഷിഷുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌ : ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും പോലീസ് 450 ഗ്രാം ഹാഷിഷ് പിടികൂടി. ഫൈസല്‍, മുഹമ്മദ് ഹനീഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടി. ടയര്‍ ഫൈസല്‍ എന്നറിയപ്പെടുന്ന ഫൈസലിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇയാള്‍ കഞ്ചാവ് വില്പനക്കാരനാണെന്നും പോലീസ് പറഞ്ഞു. ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി
പോലീസ് പറഞ്ഞു. ഇതിന് ആഭ്യന്തര മാര്‍ക്കറ്റില്‍ മൂന്നു ലക്ഷം രൂപ വില വരും. എന്നാല്‍ ഗള്‍ഫില്‍ എത്തിയാല്‍ ഒമ്പതു ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പോലീസ് പറഞ്ഞു.

Arrested-1 Car

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …