Sunday , December 16 2018
Breaking News
Suhrabio

പോക്‌സോ കേസില്‍ പ്രതിയായ വീട്ടമ്മയെ കോടതിയില്‍ ഹാജരാക്കി; ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം

Arrested

കാസര്‍കോട്: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി മുമ്പാകെ കീഴടങ്ങിയ വീട്ടമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. ബദിയടുക്കയിലെ സുഹ്‌റാബി(38)യെയാണ് ജില്ലാ അഡീ. സെഷന്‍സ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് സുഹ്‌റാബി കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ മുമ്പാകെ കീഴടങ്ങിയത്. സുഹ്‌റാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
വീട്ടുജോലിക്ക് നിര്‍ത്തിയ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ ബദിയടുക്കയിലെ അബൂബക്കര്‍ പീഡിപ്പിക്കുകയും ഭാര്യ സുഹ്‌റാബി ഇതിന് ഒത്താശ നല്‍കുകയും ചെയ്തുവെന്നാണ് കേസ്.
അബൂബക്കര്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അബൂബക്കറിനെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …