Wednesday , July 17 2019
Breaking News
Rape

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

രാജപുരം: മലയോരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ബിരിക്കുളത്തെ പെരിയില്‍ രാജ(55)നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആശാവര്‍ക്കറുടെ നിര്‍ദേശപ്രകാരം മാതാവിനോപ്പം ആസ്പത്രില്‍ ചികിത്സ തേടിയെത്തിയ കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയ അസ്പത്രി അധികൃതര്‍ ജില്ലാ ആസ്പത്രിയിലെ ഭൂമിക കൗണ്‍സലിങ് സെന്ററിലേക്ക് അയച്ചു. ഇവിടത്തെ പരിശോധനയിലും കൗണ്‍സലിങ്ങിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ അധികൃതര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …