Friday , July 10 2020
Breaking News

അരലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി അണങ്കൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടെത്തിച്ച് രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന അരലക്ഷം രൂപയിലധികം വില വരുന്ന പുകയില ഉല്‍പന്നങ്ങളുമായി അണങ്കൂര്‍ സ്വദേശി അറസ്റ്റില്‍. അണങ്കൂരിലെ ഇബ്രാഹിമിനെ (49)യാണ് ബുധനാഴ്ച വൈകിട്ട് മാര്‍ക്കറ്റ് റോഡില്‍ വെച്ച് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവിധ കമ്പനികളുടെ ബ്രാന്‍ഡിലുള്ള ലഹരി കലര്‍ന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഒരു വണ്ടിയില്‍ നിന്നും ഇറക്കി കൊണ്ടുപോകുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

Panmasala-1

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …