Wednesday , December 19 2018
Breaking News
Arrested

പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗം: എട്ടുപേര്‍കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്‌കൂള്‍വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്ത കേസുകളില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ എട്ടുപേരെക്കൂടി അറസ്റ്റുചെയ്തു. മാട്ടൂലിലെ വീട്ടില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂല്‍ നോര്‍ത്തിലെ ടി.ജിതിന്‍(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുടിയാന്‍മല റിസോര്‍ട്ടില്‍ നടന്ന പീഡനത്തില്‍ പഴയങ്ങാടിയിലെ അബ്ദുല്‍സമദിനെയും(21) പെണ്‍കുട്ടിയുടെ വാടകവീട്ടില്‍നടന്ന പീഡനത്തില്‍ തളിയില്‍ ഉറുമി ഹൗസില്‍ നിഖില്‍(20), മീത്തല്‍ ഹൗസില്‍ മൃദുല്‍(24) എന്നിവരെയും അറസ്റ്റുചെയ്തു.

തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റു രണ്ടു പോക്സോ കേസുകളിലായി തളിയില്‍ സ്വദേശികളായ ശ്യാംമോഹന്‍(25), കെ.സജിന്‍(26) എന്നിവരെയും അറസ്റ്റുചെയ്തു. പെണ്‍കുട്ടിയും കുടുംബവും പറശ്ശിനിക്കടവിനു സമീപം വാടകയ്ക്ക് താമസിക്കുമ്പോള്‍ പീഡിപ്പിച്ചതിനാണ് ശ്യാംമോഹനും സജിനും അറസ്റ്റിലായത്. മറ്റൊരു പീഡനക്കേസില്‍ നേരത്ത പിടിയിലായ സന്ദീപിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.

2017 ഓഗസ്റ്റിനും ഫെബ്രുവരിക്കുമിടയില്‍ ആന്തൂരില്‍ പീഡനം നടന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. വളപട്ടണം പോലീസ് അന്വേഷിക്കുന്ന ആറു കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ പ്രതിയാണ്. ആന്തൂരിലെ പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെതിരേയും വളപട്ടണത്ത് കേസുണ്ട്. പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി ബലാത്സംഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസ്. കൂട്ടബലാത്സംഗക്കേസില്‍ നേരത്തേ അറസ്റ്റിലായ
സന്ദീപിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചു. പീഡനസമയത്ത് പ്രതികള്‍ ധരിച്ച വസ്ത്രങ്ങളുള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപ് പെണ്‍കുട്ടിയെ കയറ്റിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …