Wednesday , March 20 2019
Breaking News

ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം; സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

Arrestedബേക്കല്‍: വനിതാ മതിലിനിടെ ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബേക്കല്‍ എസ്.ഐ. വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗം സുകുമാരന്‍ (55)ആണ് അറസ്റ്റിലായത്. മലയാള മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രന്‍(32), ക്യാമറാമാന്‍ ടി.ആര്‍.ഷാന്‍(38), ഫ്‌ളവേര്‍സ് 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ രഞ്ജു എന്ന രഞ്ജിത് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ക്യാമറകളും മൊബൈല്‍ ഫോണും തകര്‍ത്ത് 5.18 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ അട്ടേങ്ങാനത്തെ വീട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

Humanirights

ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രവാസി സെല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാസര്‍കോട് : ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) പ്രവാസി സെല്‍ ജില്ലാ കമ്മിറ്റിയുടേയും ദേളി എച്ച്.എന്‍.സി ആശുപത്രിയുടെയും സംയുക്ത …