Wednesday , June 26 2019
Breaking News
Arrest

ഹര്‍ത്താല്‍ ; പോലീസിനെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസിനെ കല്ലെറിഞ്ഞ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാവുങ്കാല്‍ ഉദയംകുന്നിലെ അനൂപി(23)നെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം സിഐടിയു പതാകകള്‍ നശിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് പ്രകടനക്കാര്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്. തുടര്‍ന്ന് അക്രമികളെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനൈഡും പ്രയോഗിച്ചിരുന്നു. ഇതിനിടയിലാണ് അനൂപിന്റെ നേതൃത്വത്തില്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്. സംഭവത്തില്‍ നിരവധി കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ ഇനിയും നിരവധിപേരെ അറസ്റ്റ് ചെയ്യാനുണ്ട്.

RANDOM NEWS

Cinema

ലഹരിക്കെതിരെ ബോധവത്കരണ സിനിമയൊരുക്കി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

നീലേശ്വരം : മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ …