Wednesday , January 16 2019
Breaking News
JAIL

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാണ്ടില്‍; മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

ബേക്കല്‍: പള്ളിക്കര ചേറ്റുകുണ്ടില്‍ വനിതാമതിലിനിടെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കോടതി റിമാണ്ട് ചെയ്തു. ചേറ്റുകുണ്ടിലെ മധു (45), കീക്കാനത്തെ രഞ്ജിത് (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ജനുവരി 1 ന് വൈകിട്ട് വനിതാ മതിലിനിടെ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ വാഹനവും ക്യാമറകളും തകര്‍ക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചകേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അട്ടേങ്ങാനത്തെ സുകുമാരനെ (55) നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുകുമാരനും റിമാണ്ടിലാണ്.ഇനി ഈ കേസില്‍ മൂന്നു പ്രതികളാണ് അറസ്റ്റിലാകാനുള്ളത്.
ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …