Wednesday , March 20 2019
Breaking News

പ്രമാദമായ കേസില്‍ ചെമ്പരിക്ക സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു

Arrestedകാസര്‍കോട് :പ്രമാദമായ കേസില്‍ ചെമ്പരിക്ക സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു. ചെമ്പരിക്കയിലെ മുത്തസിം എന്ന തസ്ലിമി (41)നെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണ സംഘം ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നുമാണ്‌
ചെയ്തത്.

അതീവരഹസ്യ സ്വഭാവമുള്ള കേസിന്റെ കൂടുതല്‍ വിവരമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

ബേക്കല്‍ പോീല്‌സ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്‌പോര്‍ട്ട് കേസിലും ഒരു അക്രമ കേസിലും പ്രതിയാണ് തസ്ലിമെന്ന് പോലീസ് പറയുന്നു. ദുബൈയില്‍ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്സിമിനെ 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ഐ ബി, എന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ തസ്സിമിനെ ചോദ്യം ചെയ്തുവെങ്കിലും നിരപരാധി എന്നു കണ്ട് 12 ദിവസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു.

തന്നെ കൊടും ഭീകരനാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് അന്ന് മാധ്യമങ്ങള്‍ക്കെതിരെ തസ്ലിം പ്രചരണവും നടത്തിയിരുന്നു. 2017 ജനുവരി 25 ന് രാത്രി ചെമ്പരിക്കയിലെ ഷംസുദ്ദിനെയും കുടുംബത്തെയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും തസ്ലിമിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഗള്‍ഫില്‍ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു അക്രമണം. തസ്ലിമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അക്രമണമെന്ന് ഷംസുദിനും കുടുംബവും പരാതിപ്പെട്ടിരുന്നു.

യുവാവിനെ അറസ്റ്റ് ചെയ്ത കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …