Thursday , July 18 2019
Breaking News

കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

Arrestedകാഞ്ഞങ്ങാട് : ലഹരിമരുന്നുമായി രണ്ടു പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവിയിലെ എന്‍.എം.ഷാഫി (34), മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തൊന്‍പതര ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നു പിടികൂടിയത്. നാട്ടില്‍ ഇതിന്റെ വിളിപ്പേര് ഐസ് എന്നാണ്. നാലര ലക്ഷം രൂപയാണ് ഇതിന്റെ വില കണക്കാക്കുന്നത്.

ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കാഞ്ഞങ്ങാട്ട് ആദ്യമാണ് എംഡിഎംഎ എന്ന ന്യൂജന്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിഐ വിനീഷ് കുമാര്‍, എസ്‌ഐമാരായ സജീഷ്, വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …