Sunday , September 15 2019
Breaking News
Arrest

റീപോളിങിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെ അക്രമം ; മൂന്ന് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പരിയാരം : റീപോളിംങിനിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ മൂന്നു സി പി എം പ്രവര്‍ത്തരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ ചെറുതാഴം മേഖലാ ട്രഷറും ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കുളപ്പുറം ടി വി അനീഷ് (25), പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മണ്ടൂര്‍ കല്ലത്ത് ജയേഷ് (35), ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ഏഴിലോട് പൊയ്യില്‍ അശോകന്‍ (54) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 19നു നടന്ന റീപോളിംങ്ങിനിടെ പിലാത്തറയില്‍ വെച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെ അക്രമമുണ്ടായത്. കേസില്‍ നാലുപേരെകൂടി പിടികൂടാനുണ്ടെന്നു പോലീസ് അറിയിച്ചു.

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …