Tuesday , August 20 2019
Breaking News
Crime-Report

കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ 3.6 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

കാസര്‍കോട് : കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു 3.6 ലക്ഷം രൂപ തട്ടിയെടുത്തെുവെന്ന് കേസില്‍ ഒരാളെ കൂടി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ അബ്ദുല്‍ഖാദര്‍ ബി എം (19) ആണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ ചെങ്കള പടിഞ്ഞാര്‍മൂല സ്വദേശിയായ മുഹമ്മദ് സിനാന്‍ (19) നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചെങ്കള, ബംബ്രാണി നഗറിലെ ചേരൂര്‍ ഹൗസില്‍ താമസക്കാരനും വ്യാപാരിയുമായ സി എം മുനീര്‍ (24) ആണ് പരാതിക്കാരന്‍. കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഒന്നരവര്‍ഷത്തിനുള്ളില്‍ 3.6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരനായ മുനീര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …