Friday , July 3 2020
Breaking News

അതിര്‍ത്തി തര്‍ക്കം : വധശ്രമക്കേസില്‍ നാലു പേര്‍ റിമാന്റില്‍

കാഞ്ഞങ്ങാട് : വധശ്രമക്കേസില്‍ അറസ്റ്റിലായ നാലുപേരെ കോടതി റിമാന്റ് ചെയ്തു. രാജപുരം മട്ടക്കുന്ന് സ്വദേശികളായ ചന്ദ്രന്‍ (38), കുമാരന്‍ (40), അനില്‍ (35), സുനില്‍ (36) എന്നിവരെയാണ് ഹൊസ്ുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) റിമാന്റ് ചെയ്തത്. രാജപുരം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഇവര്‍ വെട്ടേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചന്ദ്രന്റെുയും കുമാരന്റെയും പരാതിയിലും അനില്‍, സുനില്‍ എന്നിവരുടെ പരാതിയിലുമാണ് നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഉടനെ പുറത്ത് കാത്തു നിന്ന പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …