Thursday , November 14 2019
Breaking News

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് : ഒരു പ്രതികൂടി അറസ്റ്റില്‍

വിദ്യാനഗര്‍ : കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ആലംപാടി അക്കരപ്പള്ളയിലെ എന്‍ എ ഹമീദലി (19)യെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്കള ബംബ്രാണി നഗറിലെ ചേരൂര്‍ ഹൗസില്‍ താമസക്കാരനും വ്യാപാരിയുമായ സി എ മുനീറി (24)നെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നരേത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 3.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീണ്ടും ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോളാണ് പരാതിയുമായി പോലീസില്‍ എത്തിയത്.

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …