Monday , July 22 2019
Breaking News
Arrest

വീട്ടില്‍ കയറി വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: മേര്‍ക്കള ചേവാറില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി.
ചേവാറിലെ പുരുഷോത്തമനെ(42)യാണ് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നാല് ദിവസം മുമ്പാണ് സംഭവമെന്ന് 50 കാരിയായ വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. വീട്ടില്‍ കയറി തന്നെ ഭീഷണപ്പെടുത്തുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് വീട്ടമ്മയുടെ പരാതി. പിടിയിലായ പുരുഷോത്തമനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

Rain

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും …