Saturday , July 20 2019
Breaking News

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടു പേര്‍ റിമാന്റില്‍

Arrestedനീലേശ്വരം : റിട്ട. ഹെഡ്മാസ്റ്ററുടെ മകനു റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. പരപ്പ കമ്മാടം കളത്തുങ്കാല്‍ ഹൗസിലെ ഇബ്രാഹിമിന്റെ മകന്‍ ഷാനു ഷാന്‍ എന്ന ഷമിം (30), തിരുവനന്തപുരം തിരുമലയിലെ ആകാശിന്റെ ഭാര്യ റിമി സൈമണ്‍ (26) എന്നിവരെയാണ് നീലേശ്വരം എസ് ഐ എന്‍ വി ആനന്ദകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ഇരുവരെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നീലേശ്വരം രാജാസ് എച്ച്എസ്എസിലെ റിട്ട. ഹെഡ്മാസ്റ്റര്‍ ബങ്കളം കക്കാട്ട് കിഴക്കേയില്ലത്തെ കെ.കേശവ പട്ടേരിയുടെ (49) പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഫോണില്‍ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം മകന് റെയില്‍വേയില്‍ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ചു ബാങ്ക് ജൂണ്‍ 14ന് ബാങ്ക് അക്കൗണ്ടിലേക്ക് 48, 632 രൂപ അയപ്പിക്കുകയായിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയാണു കേശവ പട്ടേരി നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. നീലേശ്വരം പോലീസ് ഉടന്‍ പ്പരതികളെ ഇരുവരെയും കുടുക്കുകയും ചെയ്തു. പുനലൂരും തിരുവനന്തപുരത്തും ഇവര്‍ക്കെതിരെ നേരത്തെ സമാനമായ തട്ടിപ്പു കേസുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …