1കരിപ്പൂര്‍ : 10.27 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി എര്‍മാളം അബൂബക്കര്‍ സിദ്ദിഖിനെ (30)യാണ് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 100 യു എസ് ഡോളറും 40 സൗദി റിയാലും പിടികൂടി. ഇയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് കൈമാറിയിട്ടുണ്ട്. ദുബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അബൂബക്കര്‍.
