Saturday , February 29 2020
Breaking News

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Arrestedകാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള എര്‍മാളത്തെ അബൂബക്കര്‍ സിദ്ദിഖി (22)നെയാണ് കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തളങ്കരയിലെ സൈനുല്‍ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബി എം എസ് പ്രവര്‍ത്തകനുമായ വിദ്യാനഗര്‍ നെല്‍ക്കളയിലെ പ്രശാന്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 30 ന് രാത്രി 9.30 ന് വിദ്യാനഗര്‍ ഗവ. കോളേജിനു മുന്നിലാണ് കേസിനാസ്പദമായ സംഭവം. പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അണങ്കൂരിലെ അബ്ദുല്‍റഹ്മാന്‍ എന്ന ഫൈസല്‍ (26), മുഹമ്മദ് ഹനീഫ എന്ന അച്ചാപ്പു (28), പച്ചക്കാട്ടെ മുഹമ്മദ് അസ്ഹറുദ്ദിന്‍ (26), അണങ്കൂരിലെ അബൂബക്കര്‍ (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായ പ്രതികള്‍.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …