Saturday , January 18 2020
Breaking News

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍, വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ശ്രീറാം പരിക്കേറ്റ്

ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. അതിനിടെ, അപകടത്തില്‍പ്പെട്ട കാറില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചാണ് വഫ ഫിറോസിന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച നിലയിലായിരുന്നു. എന്നാല്‍ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.

അതിനിടെ, ശ്രീറാം തന്നെയാണ് കാറോടിച്ചിരുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വഫമൊഴി നല്‍കിയിരുന്നു. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പോലീസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രക്ത പരിശോധനയടക്കം നടത്താന്‍ തയ്യാറായത്. ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ അതിനിടെ ഡിജിപി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍.

RANDOM NEWS

നരിക്കുനിയിലെ ബഹിഷ്‌കരണം; കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവം അബ്ദുള്ളക്കുട്ടി

കോഴിക്കോട്: നരിക്കുനിയില്‍ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. …