Saturday , January 25 2020
Breaking News

കള്ളത്തടിവെട്ട്, ലോറി മോഷണം പോയെന്ന് കള്ളപ്പരാതി; രണ്ടുപേര്‍ അറസ്റ്റില്‍

Arrestedഇരിട്ടി ; കര്‍ണാടകയില്‍ മരം മുറിച്ചു കടത്തുന്നതിനിടെ സ്ഥലത്തെത്തിയ വനപാലകരുടെ കയ്യില്‍പ്പെടാതെ വെട്ടിച്ചു നാട്ടിലെത്തി തങ്ങളുടെ ലോറി നഷ്ടപ്പെട്ടെന്നു വ്യാജ പരാതി നല്‍കി കബളിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. നടുവനാട് തലച്ചങ്ങാട്ടെ രജിലേഷ് (38), സുഹൃത്ത് ലിനേഷ് (32) എന്നിവരെയാണ് ഇരിട്ടി എസ്ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വിരാജ്പേട്ടയില്‍ നിന്നെത്തിയ വനപാലകര്‍ ഇരുവരെയും കസ്റ്റഡിയില്‍ കൊണ്ടുപോവുകയും ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘം കഴിഞ്ഞ 5ന് വിരാജ്പേട്ട അമ്മത്തിയില്‍ നിന്ന് മരം മുറിച്ച് കടത്തുന്നതിനിടയില്‍ കര്‍ണാടക വനപാലകര്‍ പിടികൂടാനെത്തി.

ലോറി ഉപേക്ഷിച്ച് സംഘം അവരുടെ പിടിയില്‍ പെടാതെ കേരളത്തില്‍ എത്തി. വനപാലകര്‍ ലോറി കസ്റ്റഡിയില്‍ എടുക്കുകയും അവിടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് 8ന് ഇരുവര്‍ സംഘം ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഇരിട്ടി – തളിപ്പറമ്പ് റോഡില്‍ തട്ടുകടകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ 8 ലക്ഷം
രൂപ വില വരുന്ന ലോറി കളവുപോയതായി പരാതി നല്‍കി. 3നാണ് ലോറി വെച്ചതെന്നും 5ന് അവിടെ തന്നെ ഉള്ളതായി തങ്ങള്‍ കണ്ടിരുന്നതായും 7ന് നോക്കുമ്പോള്‍ കാണുന്നില്ലെന്നുമായിരുന്നു ഉള്ളടക്കം. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ആ ദിവസങ്ങള്‍ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ കുടകിലാണെന്നു വ്യക്തമായി.

ഇതോടെ ചോദ്യം ചെയ്തപ്പോള്‍ പലകഥകള്‍ മാറ്റിപ്പറഞ്ഞ് കര്‍ണാടക വനംവകുപ്പുകാര്‍ കൊണ്ടുപൊയെന്നു വ്യക്തമാക്കുകയായിരുന്നു. പിക്ക് അപ് ജീപ്പില്‍ പച്ചക്കറിയെടുത്ത് മരം കയറ്റുന്ന ലോറിക്ക് സമീപമെത്തിക്കും. പിന്നിട് മരം നിറച്ച ലോറി മൂടി പച്ചക്കറി ലോഡെന്ന നിലയില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ കടന്ന് കേരളത്തിലേക്ക് കടത്തലാണു സംഘത്തിന്റെ പണിയെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കി കബളിപ്പിച്ചതിനുള്ള കേസും ചുമത്തി.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …