Tuesday , August 4 2020
Breaking News

അനധികൃത എഴുത്തുലോട്ടറി: ഒരാള്‍ കൂടി അറസ്റ്റില്‍

രാജപുരം: മലയോരത്ത് അനധികൃത എഴുത്തുലോട്ടറി വില്‍പ്പന നടത്തിയിരുന്ന ഒരാള്‍ കൂടി പോലീസ് പിടിയിലായി. എറണാകുളം സ്വദേശിയും കള്ളാറില്‍ താമസക്കാരനുമായ രമേശ് ബാലകൃഷ്ണനെ (46) യാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 72,340 രൂപ, മൂന്ന് മൊബൈല്‍ ഫോണുകള്‍, മൂന്നക്ക നമ്പറുകള്‍ എഴുതിയ പേപ്പറുകള്‍ എന്നിവ പിടിച്ചെടുത്തു.കള്ളാറില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ആറുവര്‍ഷമായി അനധികൃത എഴുത്തുലോട്ടറി നടത്തിവരികയായിരുന്ന ഇയാള്‍.

മുന്‍പും രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായിരുന്നു. അനധികൃത എഴുത്തുലോട്ടറിയുടെ മലയോരത്തെ പ്രധാന കണ്ണികളില്‍ ഒരാളായ കൊട്ടോടി കൂരംകയയിലെ പ്രഭാകരനെയും സുഹൃത്ത് പെരുമ്പള്ളിയിലെ ബാലകൃഷ്ണനെയും കഴിഞ്ഞദിവസം രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.രാജീവന്‍, എസ്.ഐ. കെ.കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ. മുഹമ്മദ് ഷറഫൂദ്ദിന്‍
സി.അനീഷ് കുമാര്‍, കെ.സുന്ദരന്‍, കെ.രതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രമേശ് ബാലകൃഷ്ണന്‍ പിടിയിലായത്.
പിടിയിലായവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ അനധികൃത എഴുത്തുലോട്ടറി വില്‍പ്പന നടത്തുന്നവരെയും ഇവരുടെ സഹായികളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 66 പേരില്‍ ഉറവിടമറിയാത്ത 5പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് …