Thursday , September 19 2019
Breaking News
Arresteed

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മറ്റൊരു കേസില്‍ മുംബൈയില്‍ പിടിയില്‍

കാഞ്ഞങ്ങാട് : ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി മറ്റൊരു കേസില്‍ മുംബൈയില്‍ അറസ്റ്റില്‍. മാനടുക്കത്തെ മേലത്ത് അരുണ്‍ അരവിന്ദിനെയാണ് മുംബൈ കുര്‍ള വെസ്റ്റ് വോബഭാവനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിലെ എണ്ണകമ്പനിയില്‍ 6750000 രൂപ തട്ടിയെടുത്തുവെന്നതിന് അരുണ്‍ അരവിന്ദിനെതിരെ രാജപുരം പോലീസ് കേസെടുക്കുകയായിരുന്നു. പ്രാന്തര്‍കാവിലെ സത്യനാണ് അരുണിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സത്യന്‍ മുഖാന്തിരമായിരുന്നു അരുണ്‍ വിസയ്ക്ക് പണം വാങ്ങിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ മുംബൈയിലേക്ക് കടന്ന അരുണ്‍ തുടര്‍ന്ന് മറ്റൊരു തട്ടിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വിവാഹ പരസ്യത്തിലൂടെ കര്‍ണാടക, കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ യുവതികളെ പ്രലോഭിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരം ചോര്‍ത്തി പണം തട്ടിയെന്നതാണ് മുംബൈയിലെ കേസ്. യു സെ് എ യില്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ യുവതികളില്‍ നിന്ന് പണം കൈക്കലാക്കിയിരുന്നത്. ഈ പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയും മദ്യപിച്ചും ധൂര്‍ത്തടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

RANDOM NEWS

Kasaragod

വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീയെ ആസ്പത്രിയിലാക്കി

രാജപുരം: പുടംകല്ല് മണിക്കല്ല് പട്ടികവര്‍ഗ കോളനിയില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി. വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പധികൃതര്‍ എത്താന്‍ വൈകിയെന്ന് ആരോപണം.കോളനിയിലെ താമസക്കാരനായ മോതിര(75)യെ …