Thursday , September 19 2019
Breaking News
Crime-Report

റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 12ലക്ഷം തട്ടിയ കേസില്‍ രണ്ടു പേര്‍ റിമാന്റില്‍

മഞ്ചേശ്വരം : റഷ്യയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാവൂരിലെ അബ്ദുല്‍ഗഫൂര്‍ (22), അബ്ദുല്‍ജൗസാന്‍ (21) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. റഷ്യയില്‍ മികച്ച ജോലിക്കുള്ള വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് അമ്പാര്‍ പള്ളയിലെ റിഷാര്‍ ഹസ്സന്‍, ഇയാളുടെ ബന്ധുവായ പാവൂരിലെ ഫൈസല്‍ എന്നിവരില്‍ നിന്നാണ് പല ഘട്ടങ്ങളിലായി പ്രതികള്‍ ആറുലക്ഷം രൂപ വീതം കൈക്കലാക്കിയതെന്നാണ് പരാതി. കോടതി ഇവരെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …