Saturday , September 26 2020
Breaking News

കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 12.5 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍

മഞ്ചേശ്വരം: എക്‌സൈസ് ചെക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കടത്തുകയായിരുന്ന 12,53,750 രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സിയുമായികുമ്പള കോയിപ്പാടിയിലെ യുവാവിനെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദനും സംഘവും ചേര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഓണക്കാലമാകുന്നതോടെ കഞ്ചാവും മദ്യക്കടത്തും വ്യാപകമാകുന്നുവെന്നതിനാല്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി.ശശി, പി.രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍
പി.സുജിത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റീന എന്നിവര്‍ ഉണ്ടായിരുന്നു.

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …