Thursday , September 19 2019
Breaking News
Crime-Report

മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച : പാലക്കാട് സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി : ഹൊസങ്കടിയിലെ മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്രില്‍. കടമ്പാര്‍ പള്ളിക്കു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പാലക്കാട് സ്വദേശിയുമായ മുഹമ്മദ് മുസ്തഫ (32)യെയാണ് മഞ്ചേശ്വരം എസ് ഐ അനൂപ്കുമാറും സംഘവും ്അറസ്റ്റ്ം ചെയ്തത്. ഈ മാസം 3നാണ് ഹൊസങ്കടിയിലെ മുത്തലിബിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ കവര്‍ച്ച നടന്നത്.

പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തു കയറി 1.8 ലക്ഷം രൂപ വിലമതിക്കുന്ന 80ല്‍ പരം മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നാണ് പരാതി. മുഖം മറച്ചായിരുന്നു കവര്‍ച്ച നടത്തിയത്. സി സി ടി വി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ചത് കാരണം ആളെ തിരിച്ചറിയാല്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിനിടെ കവര്‍ന്ന മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ സിം ഇട്ടതായി സൈബര്‍ സെല്‍ കണ്ടെത്തുകയായിരുന്നു. ഇത് ഒരു യുവാവിന് പ്രതി സൗജന്യമായി നല്‍കിയ ഫോണ്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ വിറ്റതാ്യി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചില മൊബൈല്‍ ഫോണുകള്‍ മുസ്തഫ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …