Tuesday , October 16 2018
Breaking News
makod

കൊപ്പൽ അബ്ദുല്ല ഇനി ഓർമയിൽ മാത്രം.

കാസർകോടിന്റെ സാമൂഹിക സംസ്കാരിക രംഗത്തെ പുഞ്ചിരി തൂകുന്ന നിശ് കളങ്കമുഖം ഇനി നമുക്ക് ഓർമ മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുതികാൽ വെട്ടും, പാരവെപ്പും കാരണം രാഷ്ട്രിയ പ്രസ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ടും, നേതാക്കന്മാരോട് സഹൃദം പങ്കവച്ചും ആരെയും മുഷിപ്പിക്കാതെ കൊപ്പൽ സാഹിബ് തന്റെ സാന്നിദ്ധ്യം കാസർകോടിനെ അറിയിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല. എന്തല്ലാമാകാമായിരുന്നിട്ടും ഒന്നുമാകാതെ വലിയ മഹാ ജീവിതത്തിലൊരാളായി ഇന്ന് നമ്മളിൽ നിന്നും മാഞ്ഞുപോയി.
എന്തെങ്കിലുമായി തീരാൻ ആരുടെയെങ്കിലും പാദസേവ ചെയ്യാൻ കൊപ്പൽ ഒരിക്കലും തയ്യാറായിരുന്നില്ല, പറയേണ്ടത് പറയേണ്ടിടത്ത് മുഖം നോക്കി പറയുമ്പോഴാണല്ലൊ അവസരങ്ങൾ നഷ്ടപ്പെടുന്നത്,അത് തന്നെയായിരുന്നു കൊപ്പലിന്റെ ആദർശമെന്നതും, താൻ രാഷ്ട്രീയ ജീവിതത്തിൽ പരാജപ്പെട്ടു എന്നദ്ദേഹം ഒരിക്കലും കരുതിയില്ല, കാട്ടുകള്ളന്മാരെ തഴുകി നിൽക്കേണ്ടി വന്നില്ലല്ലൊ എന്ന ആത്മസംതൃപ്തി എല്ലായ്പ്പോഴും ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നിരുന്നു. അഹങ്കാരം ഒരൽപം പോലും തൊട്ട് തീണ്ടിയിട്ടില്ലാത്ത ആ മഹാരഥന്റെ ഒഴിഞ്ഞ് പോക്ക് കാസർകോടിന്റെ സംസ്കാരിക മണ്ണിന് വലിയ നഷ്ടം തന്നെയാണ്.
നാഥൻ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വർഗ്ഗീയ പ്രദമാക്കു മാറാക്കട്ടെ.

സൈഫുദ്ദിൻ കെ. മക്കോട്

RANDOM NEWS

kidnap

ചെമ്മനാട്ട് മദ്രസ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

കാസര്‍കോട്: കറുത്ത നിറത്തിലുള്ള സണ്‍ഗ്ലാസ് ഒട്ടിച്ച ഓംനി വാനിലെത്തിയ സംഘം മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് …