Thursday , July 18 2019
Breaking News
Uvaisi

കഴുത്തില്‍ കത്തിവെച്ചാലും ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കില്ലെന്ന് മോഹന്‍ ഭഗവതിനോട് ഉവൈസി

Uvaisi

മുംബൈ: താന്‍ ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മാത്യ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്.

താന്‍ ആ മുദ്രാവാക്യം വിളിക്കില്ല, നിങ്ങളെന്ത് ചെയ്യും ഭാഗവത് സാഹിബ് എന്നാണ് ഉവൈസി ഒരു പാര്‍ട്ടി റാലിയില്‍ പറഞ്ഞത്. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഒരിക്കലും അങ്ങിനെ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യു സംഭവവികാസത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പുതിയ തലമുറയെ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞത്.

RANDOM NEWS

Brazil

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാര്‍ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വര്‍ഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒന്‍പതാം …