Tuesday , December 12 2017
Breaking News
Asia-Cup

ഇന്ത്യയും പാകിസ്താനും വഴിമാറി; ഏഷ്യാ കപ്പില്‍ ചരിത്രമെഴുതി അഫ്ഗാന്‍

ക്വാലാലംപുര്‍: അണ്ടര്‍19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍. ക്രിക്കറ്റിലെ കരുത്തന്‍മാരായ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അണിനിരന്ന ടൂര്‍ണമെന്റിലാണ് അഫ്ഗാന്റെ യുവനിര കിരീടവുമായി റെക്കോഡിട്ടത്.

മലേഷ്യയിലെ ക്വാലാലംപുരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനെ 185 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു അഫ്ഗാന്റെ കിരീടനേട്ടം. അഫ്ഗാന്‍ മുന്നോട്ടുവെവെച്ച 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് ബാറ്റിങ് നിര 63 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 13 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുജീബ് സര്‍ദാനാണ് അഫ്ഗാനിസ്ഥാന്റെ വിജയശില്‍പ്പി. പാക് ഓപ്പണര്‍മാരായ മുഹമ്മദ് ആരിഫിനെയും ഒമര്‍ യൂസുഫിനെയും ആദ്യ അഞ്ചു ഓവറിനുള്ളില്‍ തന്നെ മൂജീബ് പുറത്താക്കി. ആരിഫ് നാലു റണ്‍സിനും ഒമര്‍ അക്കൗണ്ട് തുറക്കും മുമ്പുമാണ് ക്രീസ് വിട്ടത്. ഇതോടെ പാകിസ്താന്‍ രണ്ടു വിക്കറ്റിന് 11 റണ്‍സെന്ന നിലയിലാനിലയിലാണ്. ആ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ പിന്നീട് പാകിസ്താനായില്ല. 38 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത താഹ മാത്രമാണ് ചെറുത്തു നിന്നത്. എന്നാല്‍ ഖയിസ് അഹമ്മദ് താഹയെ പുറത്താക്കിയതോടെ പാകിസ്താന്റെ എല്ലാ പ്രതീക്ഷയും തകര്‍ന്നു.

2.1 ഓവറില്‍ പാക് ബാറ്റിങ് നിര കൂടാരം കയറി. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ അഫ്ഗാനിസ്താന്‍ 57 റണ്‍സിന് പുറത്താക്കിയിരുന്നു. നേരത്തെ സെഞ്ചുറിയടിച്ച ഇക്രം അലി ഖില്‍, 40 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ കിരീടനേട്ടമാണിത്. നേരത്തെ പാകിസ്താനും ഇന്ത്യയും ചാമ്പ്യന്‍മാരായിട്ടുണ്ട്.

RANDOM NEWS

Sports

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് കേരളം ക്വാര്‍ട്ടറില്‍

റോത്തക്: വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമായി. കേരള ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം …