Monday , July 22 2019
Breaking News
Kasrakot

ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം : അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് അര്‍ഹതക്കുള്ള അംഗീകാരം ; ആസ്‌ക് ജി സി സി

ദുബൈ : സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മോഖലയിലെ അബുദാബിയിലെ കാസര്‍കോട്‌ നിവാസികളുടെ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് അബുദാബി ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം ലഭിച്ചത് കൂട്ടായ്മയുടെ രക്തദാനം ഉള്‍പ്പടെയുള്ള സമര്‍പ്പിത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് )ജി സി സി അഭിപ്രായപ്പെട്ടു.

പ്രവാസി തിരക്കുകള്‍ക്കിടയിലും നാടിന്റെ സ്പന്ദനമറിഞ്ഞു പാവപ്പെട്ടവന്റെ കണ്ണീര്‍ കാണാനും അത്തരക്കാര്‍ക്ക് ആശ്വാസമാക്കാനും ജീവകാരുണ്യ മേഖലയിലെ സന്നദ്ധ സംഘടനകളെ കൈമെയ് മറന്ന് സഹായിക്കാനും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ കാണിക്കുന്ന ഉദാരത മാതൃകാപരമാണെന്നും ആസ്‌ക് ജി സി സി കമ്മിറ്റി യോഗം വിലയിരുത്തി യോഗത്തില്‍ പ്രസിഡണ്ട് മുസ്തഫ ഇ എ അധ്യക്ഷത വഹിച്ചു , സെക്രട്ടറി അദ്ര മേനത്ത് ,ഉപദേശക സമിതി അംഗങ്ങളായ ഹാജി കെ എം അബ്ദുല്‍ ഖാദര്‍,ഇബ്രാഹീം മിഹ്‌റാജ് ,സി ബി മുഹമ്മദ് ,സാദിഖ് ഖത്തര്‍ ,ജാബു ഏരിയപ്പാടി ,കാഹു ആലംപാടി , ജി സി.സി ട്രഷറര്‍ ഫൈസല്‍ അറഫ തുടങ്ങിയവര്‍ സംബന്ധിച്ചു

RANDOM NEWS

Jidha

സേവന രംഗത്ത് വേറിട്ടു നില്‍ക്കുന്ന കര്‍മ്മം ഹജ്ജ് വളണ്ടിയര്‍ സേവനം : അന്‍വര്‍ ചേരങ്കൈ

ജിദ്ദ : ലോകത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന വളണ്ടിയര്‍ സേവന രംഗത്ത് നിന്നും വേറിട്ടു നില്‍ക്കുന്ന അതിശയിപ്പിക്കുന്ന ഒരു വളണ്ടിയര്‍ …