Monday , May 20 2019
Breaking News
-------

എണ്‍പത്തിമൂന്നാം വയസില്‍ കന്നിവോട്ടുമായി ആസ്സിയുമ്മ

എണ്‍മകജെ ; 83ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഭിന്നശേഷി വോട്ടറായ ആസ്സിയുമ്മ. എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലെ എല്‍ക്കാന ഷേണിമൂല സ്വദേശനിയായ ആസ്സിയുമ്മ അങ്കണ്‍വാടി അധ്യാപികയായ യശോദയുടെയും മരുമകളുടെയും കൈപിടിച്ചാണ് ഏല്‍ക്കാന എ ജെ ബി എസിലെ 189 ാം നമ്പര്‍ പോളിങ് ബൂത്തിലെത്തി തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ആസ്സിയുമ്മയുടെ മകന്‍ ജുനൈദും ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ഇവര്‍ പോളിങ് ബൂത്തില്‍ എത്തിയത്.

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …