Tuesday , January 21 2020
Breaking News

ആക്രമണം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.എസ്; ബീഫ് വിവാദത്തെക്കുറിച്ചും പരാമര്‍ശം

Islamic-State

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐ.എസ്സിന്റെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബീഫ് കഴിക്കുന്ന മുസ് ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശമുണ്ട്. മുസ് ലിം വിഭാഗക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ നരേന്ദ്രമോദി പ്രേരണ നല്‍കുന്നുവെന്നാണ് ആരോപണം.
നിരവധി ഇന്ത്യക്കാര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലും ഇറാഖിലുമെത്തി ഭീകര സംഘടനയില്‍ ചേര്‍ന്നുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന ഭീഷണി. ഭീകര സംഘടനയായ ഐ.എസ് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കും ആക്രമണങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് ഐ.എസ്സിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സിറിയയിലെയും ഇറാഖിലെയും പോരാട്ട മേഖലകളില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് ഐ.എസ് നേതൃത്വത്തിന്റെ വിലയിരുത്തലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

RANDOM NEWS

വിദേശ നാണയ ചട്ട ലംഘനം: പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റില്‍

ന്യൂഡല്‍ഹി : വിദേശ നാണയ ചട്ട ലംഘനത്തിന്റെ പേരില്‍ പ്രവാസി വ്യവസായി സി.സി.തമ്പി അറസ്റ്റില്‍. 1000 കോടി രൂപയുടെ ഇടപാടില്‍ …