Tuesday , August 20 2019
Breaking News
Australia

ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍; പാക്കിസ്ഥാനെ തോല്‍പ്പിച്ചു

ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനൊപ്പം ഉത്തരവാദിത്തത്തോടെ ക്രീസില്‍ നില്‍ക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ആരാധകര്‍ ഇങ്ങനെ ആഗ്രഹിച്ചു പോയാല്‍ കുറ്റം പറയാനാകില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റണ്‍സിന്റെ പരാജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തില്‍ 45 റണ്‍സുമായി പിടിച്ചുനിന്ന സര്‍ഫറാസ് പത്താമനായി റണ്ണൗട്ടായി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള്‍
ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

നേരത്തെ, ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറിയുടെയും ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ്
ഓസീസ് 49 ഓവറില്‍ 307 റണ്‍സെടുത്തത്. വാര്‍ണറാണ് കളിയിലെ
കേമന്‍. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പാക്കിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് ആമിറിന്റെ പ്രകടനം പാഴായി. നാലു മല്‍സരങ്ങളില്‍ ഓസീസിന്റെ മൂന്നാം വിജയമാണിത്. ഇന്ത്യയോടു മാത്രമാണ് അവര്‍ ഇതുവരെ തോറ്റത്. നാലു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവര്‍. നാലു കളികളില്‍നിന്ന് രണ്ടാം തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരം ഉപേക്ഷിച്ചതുവഴിയാണ് അവര്‍ക്ക് ഒരു പോയിന്റ് ലഭിച്ചത്.

200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി സര്‍ഫറാസ് അഹമ്മദ് – വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തി
ല്‍ 263 റണ്‍സ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റണ്‍സ് മാത്രം. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 45-ാം ഓവറിന്റെ രണ്ടാം പന്തില്‍ റിയാസ് പുറത്തായത് വഴിത്തിരിവായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് കാരി റിയാസിനെ പിടികൂടിയെങ്കിലും അംപയര്‍ ഔട്ട് നിഷേധിച്ചതാണ്. എന്നാല്‍, അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത ഓസീസ് വിക്കറ്റും വിജയവും ‘പിടിച്ചെടുക്കുകയായിരുന്നു. 39 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 45 റണ്‍സെടുത്ത റിയാസ് പോയതോടെ പാക്കിസ്ഥാന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ ആമിര്‍ നേരിട്ട രണ്ടാം പന്തില്‍ സംപൂജ്യനായതിനു പിന്നാലെ സര്‍ഫറസ് റണ്ണൗട്ടായി.

ഫഖര്‍ സമാന്‍ (പൂജ്യം), ശുഐബ് മാലിക്ക് (പൂജ്യം), ആസിഫ് അലി (അഞ്ച്) എന്നിവര്‍ക്കു തിളങ്ങാനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി. ബാബര്‍ അസം (28 പന്തില്‍ 30), മുഹമ്മദ് ഹഫീസ് (49 പന്തല്‍ 46), ഹസന്‍ അലി (15 പന്തില്‍ 32) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹീന്‍ അഫ്രീദി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ്
കമ്മിന്‍സ് 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ രണ്ടും നേഥന്‍ കോള്‍ട്ടര്‍നൈല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

RANDOM NEWS

Crocket

ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, നവദീപ് സൈനി; അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ …