Sunday , September 15 2019
Breaking News

Abdul Azeez

രിസാല പവലിയനില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

risala

ഷാര്‍ജ : ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസാകാരിക വേദി രിസാല പവലിയനില്‍ ‘ആനന്ദത്തിന്റെ രഹസ്യം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ‘വായനാനുഭവം’ ചര്‍ച്ച സംഘടിപ്പിച്ചു. മനുഷ്യന്‍ മോഹ വലയങ്ങളിലാണെന്നും, ഉള്ളത് കൊണ്ട് സംതൃപ്തിയടയുന്ന സംസ്!കാരം രൂപപ്പെടുത്തണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ഹനീഫ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. നിസാര്‍ പുത്തന്‍പള്ളി ആമുഖം നടത്തി. സ്വാലിഹ് സഖാഫി, കവി സഹര്‍ അഹമദ്, ഇര്‍ഫാദ് മായിപ്പാടി എന്നിവര്‍ സംബന്ധിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റര്‍ ആയിരുന്നു

Read More »

അപൂര്‍വ്വ വിരുന്നായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ

KTM

പള്ളിക്കര: മുന്‍ചക്രം ആകാശത്തിന് നേരെയുയര്‍ത്തി നിവര്‍ന്ന് നിന്ന് ഓടിയും പിന്‍ചക്രം വായുവിലേക്ക് ഉയര്‍ത്തി ചെരിഞ്ഞോടിയുമുള്ള കെ.ടി.എം മോട്ടോര്‍ സൈക്കിളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തിന് ഇന്നലെ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ സാക്ഷിയായി. കാസര്‍കോട്ടെ സെയിന്‍ മോട്ടോര്‍സ് ഗ്രൂപ്പാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോക്ക് നേതൃത്വം നല്‍കിയത്. കെ.ടി.എമ്മിന്റെ പ്രാഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരായ ക്രിസ്, മുനീര്‍, ഉല്ലാസ് എന്നിവര്‍ നടത്തിയ തലങ്ങും വിലങ്ങുമോടിയുള്ള പ്രകടനം …

Read More »

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജി്ല്ലാ കമ്മിറ്റി കാസർകോട്ടെ ഹെഡ് ഓഫിസ് പടിക്കൽ ധർണ നടത്തി

darna71116

കാസർകോട്: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് റാവുവിനെതിരെ അകാരണമായി പൊലീസിൽ പരാതി നൽകി കേസ് എടുപ്പിച്ച ജോയിന്റ് രജിസ്ട്രാറുടെ നടപടിയിൽ പ്രതിഷേധിച്ച് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഹെഡ് ഓഫിസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.എസ്. ഗിരീഷ് കുമാർ, സംസ്ഥാന നേതാക്കളായ വി.വി. കൃഷ്ണൻ, സതീഷ് കരിങ്ങാട്ട്, രാഘവൻ നായർ, വി.വി. ഗോപി, കെ.എം. പ്രകാശൻ, എ.വി. സുധാകരൻ …

Read More »

റഹ്‌മാനിയ നഗർ 19-ാം വർഷികവും ഏഴ് ദിവസത്തെ മതപ്രഭാഷണവും

rahmaniya

റഹ്‌മാനിയ നഗർ : റഹ്മാനിയ്യാ നഗറിൽ ആഴ്ചതോറും നടത്തിവരാറുള്ള സ്വലാത്ത് ഹൽഖയുടെ 19-ാം വർഷികവും ഏഴ് ദിവസത്തെ മതപ്രഭാഷണവും നവംബർ 11 മുതൽ 17 വരെ റഹ്മാനിയ്യാനഗർ മിനി സ്റ്റേഡിയം മർഹും കുഞ്ഞാമു ഹാജി നഗറിൽ നടക്കും. 11 ന് റഹ്മാനിയ്യാ ജുമാ മസ്ജിദ് പ്രസിഡന്റ് കെ.പി അബൂബക്കർ ഹാജി പതാക ഉയർത്തും. ഹസൈനാർ മിസ്ബാഹി പരപ്പ അദ്യക്ഷത വഹിക്കും കെ. ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും.അബ്ദുൽ സലാം ദരിമി …

Read More »

ശ്രേഷ്ഠഭാഷ-ഭരണഭാഷ വാരാഘോഷം സമാപിച്ചു

pro7112016

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനം മുതല്‍ നടത്തി വരുന്ന ശ്രേഷ്ഠഭാഷ-ഭരണഭാഷ വാരാഘോഷം സമാപിച്ചു. കാസര്‍കോട് ചാലയിലെ കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ സമാപന സമ്മേളനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേററ് കെ.അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഡയറക്ടര്‍ ശ്രീലത.കെ.നായര്‍ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം അസി.പ്രൊഫസര്‍ ഡോ.ആര്‍.ചന്ദ്രബോസ് ശ്രേഷ്ഠഭാഷ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. തനതായ ഭാഷാരീതിയെ തിരിച്ചെടുത്ത് സംസ്‌കാരവും മുല്യചിന്തകളും സംരക്ഷിക്കണമെന്ന് …

Read More »

ദേശീയ മനുഷ്യാവകാശ കമീഷനിലും കാവിവത്കരണം; ബി.ജെ.പി വൈസ് പ്രസിഡന്‍റിനെ കമീഷന്‍ അംഗമാക്കാന്‍ നീക്കം

kaavi

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമീഷനിലും കാവിവത്കരണത്തിന് കളമൊരുങ്ങുന്നു. കമീഷന്‍െറ ചരിത്രത്തിലാദ്യമായി രാഷ്ട്രീയനിയമനത്തിന് വഴിയൊരുക്കി ബി.ജെ.പി വൈസ് പ്രസിഡന്‍റ് അവിനാശ് റായി ഖന്നയെ കമീഷന്‍ അംഗമായി നിയമിക്കാനാണ് നീക്കം. നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രം നേതൃത്വം നല്‍കിയിരുന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായി ബി.ജെ.പിക്കാരനെ നിയമിക്കുന്നതിനെതിരെ കമീഷനില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി, ലോക്സഭ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയവരടങ്ങുന്ന ഉന്നതസമിതിയാണ് …

Read More »

പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, പിതാവ്, മാതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ലെന്ന് സമിതി റിപ്പോര്‍ട്ട്

passport-new

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് അപേക്ഷകരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് വനിതകള്‍ ഉന്നയിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആഗോളതലത്തില്‍ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശിപാര്‍ശചെയ്തത്. വിദേശയാത്രക്കും അവിടെ തങ്ങാനും ആവശ്യമില്ലാത്ത വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ …

Read More »

പ്രശസ്ത ഫൊട്ടോഗ്രഫർ ശ്രീജിത്ത് നീലായിക്ക് ഡോ.അംബികാസുതൻ മാങ്ങാട് പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു.

photo-sreejith

നീലേശ്വരം : തീർഥങ്കരയുടെ സൗന്ദര്യവും ഇവിടത്തെ ജൈവ വൈവിധ്യവും പുറംലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫൊട്ടോഗ്രഫർ ശ്രീജിത്ത് നീലായിക്ക് തീർഥക്കടവിൽ നടന്ന ചടങ്ങിൽ ആദരം. ഓൾ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ഒരുക്കിയ ആദര ചടങ്ങിൽ ഡോ.അംബികാസുതൻ മാങ്ങാട് പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. മേഖലാ പ്രസിഡന്റ് വിനു മൈമൂൺ അധ്യക്ഷത വഹിച്ചു. കെ.വി.സായിദാസ്, ഗോവിന്ദൻ ചങ്കരംകാട്, രാജേഷ് അനാമിത, രഞ്ജിത് ഐമാജിക്, എകെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് ചന്തേര, മേഖലാ ട്രഷറർ …

Read More »

കെ.എസ്.ഇ.ബി റിട്ട.അക്കൗണ്ട്‌സ് ഓഫീസര്‍ പി.എം.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ അന്തരിച്ചു

janardanan

കാസര്‍കോട്: കെ.എസ്.ഇ.ബി റിട്ട.അക്കൗണ്ട്‌സ് ഓഫീസര്‍ അടുക്കത്ത് ബയല്‍ ശ്രീ വൈശാഖത്തില്‍ പി.എം.ജനാര്‍ദ്ദനന്‍ നമ്പ്യാര് ‍(77) അന്തരിച്ചു. കണ്ണൂര്‍ കാടാച്ചിറ പുല്ലാഞ്ഞോട്ട് മൈങ്ങാല തറവാട്ടംഗമാണ്. ഭാര്യ: പരേതയായ വി.എസ്.വസന്തകുമാരി(തൃശൂര്‍, റിട്ട അസി.എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ കെ.എസ്.ഇ.ബി). മകന്‍: ജെ.ജയദേവ്(അസി.എന്‍ജിനീയര്‍, കെ.എസ്.ഇ.ബി, നെല്ലിക്കുന്ന്), മരുമകള്‍: ഡോ.ടി.ആര്‍.രാജശ്രീ. സഹോദരങ്ങള്‍: രാജകൃഷ്ണന്‍(ഗള്‍ഫ്), ശാന്ത, വിലാസിനി, പ്രസന്ന, പ്രീത, പരേതരായകുഞ്ഞിക്കണ്ണന്‍, നാരായണന്‍ (റിട്ട.എയര്‍ഫോഴ്‌സ്).

Read More »

കേരളപ്പിറവി ആഘോഷ വിവാദം: ഗവർണറോട്​ ഖേദം പ്രകടിപ്പിച്ച്​ സ്​പീക്കർ

kerala-spkr

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങൾക്ക്​ ഗവർണർ പി. സദാശിവത്തെ ക്ഷണിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച്​ സ്​പീക്കർ പി. ശ്രീരാമകൃഷണൻ. മനപൂർവം ഒഴിവാക്കിയിട്ടില്ല, മുഖ്യമന്ത്രിയെയാണ്​ വജ്ര ജൂബിലി ഉദ്​ഘാടനത്തിനായി നിശ്​ചയിച്ചിരുന്നത്​. ഗവർണറെ മറ്റൊരു പ്രധാന പരിപാടിയിൽ ക്ഷണിക്കാനായിരുന്നു ഉദ്ദേശിച്ചത്​- സ്പീക്കർ പറഞ്ഞു. ​​ നേരത്തെ േകരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷങ്ങളിൽ ഗവർണറെ ക്ഷണിക്കാത്തത്​ വിവാദമായിരുന്നു.

Read More »