Friday , August 23 2019
Breaking News

Abdul Azeez

നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

governor-sadasivam

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ ഇക്കൊല്ലവും അടുത്ത വര്‍ഷവും സംസ്ഥാന സമ്പദ്ഘടനയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന വരുമാനത്തെ ഗണ്യമായി ഇത് ബാധിച്ചു. പകരം സംവിധാനം ഏര്‍പ്പെടുത്താത്ത നടപടി വിവേകരഹിതവും തിടുക്കത്തിലെടുത്തതുമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ദരിദ്ര, താഴ്ന്ന, മധ്യവര്‍ഗ, വേതനം പറ്റുന്ന വിഭാഗങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചില്ല. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മറ്റുള്ളവര്‍ ജീവിക്കാന്‍ പണത്തിന് അലയുകയായിരുന്നു. കര്‍ഷകര്‍ക്ക് വിളകള്‍ കൂട്ടിയിടേണ്ടി …

Read More »

എന്മകജെയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെ്ണ്‍കുട്ടികള്‍ മുങ്ങി മരിച്ചു : വിറങ്ങലിച്ച് നാട്

Death-1

ബദിയടുക്ക : എന്‍മകജെ അഡ്യനടുക്ക കൊമ്പറബെട്ടുവില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കൊമ്പറബെട്ടുവിലെ ഹാഷിം സുഹറ – ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫസീല (11), മറ്റൊരു മകള്‍ ഫിദ (ഏഴ്), സുഹറയുടെ സഹോദരി അസ്മ – കാസിം ദമ്പതികളുടെ മകള്‍ മുംതാസ് (10), എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടികള്‍. മുംതാസിന്റെ സഹോദരി ഫസ്‌നയും (ഏഴ്) ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. …

Read More »

എസ്.എഫ്.ഐ കാസർകോട് ജില്ലാ ജോ.സെക്രട്ടറി അഫ്സൽ നുള്ളിപ്പാടി വാഹനാപകടത്തിൽ മരിച്ചു.

afsal

കാസർകോട്: എസ്.എഫ്.ഐ കാസർകോട് ജില്ലാ ജോ.സെക്രട്ടറിയും കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ മുഖ്യസംഘാടകനുമായ അഫ്സൽ നുള്ളിപ്പാടി (24)വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ നാലോടെ നായന്മാർമൂലയ്ക്കടുത്ത പാണലത്തായിരുന്നു സംഭവം. കലോത്സവത്തിനിടെ കൂട്ടുകാരെ കൊണ്ടുവിട്ടു തിരികെ വരുമ്പോൾ അഫ്സൽ സഞ്ചരിച്ച കാറിൽ ലോറിയിടിക്കുകയായിരുന്നു. ദേശാഭിമാനി കാസർകോട് ബ്യൂറോ ലേഖകൻ മുഹമ്മദ് ഹാഷിമിന്റെ സഹോദരനാണ്.

Read More »

റഫീഖിനെ കൊല്ലിച്ചത് ഞാന്‍, ഇനിയും കൊല നടത്തും –ബാലിഗെ വധക്കേസ് പ്രതി ജിയ

ziya

മഞ്ചേശ്വരം: കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്‍െറ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാല്‍ ഇനിയും കൊലനടത്തുമെന്നും ബാലിഗെ വധക്കേസ് പ്രതി ജിയ എന്ന സിയാദ്. റഫീഖ് വധക്കേസില്‍ ഉള്‍പ്പെട്ടവരെ വധിക്കുമെന്ന് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അധോലോകസംഘം ഭീഷണിമുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലനടത്തിയതിനു പിന്നില്‍ തന്‍െറ കരങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ അറിയിച്ചത്. ദുബൈയിലുള്ള ഇയാള്‍ ഫോണ്‍വഴിയാണ് മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കാലിയ കേസില്‍ സ്വയം കുറ്റം ഏറ്റെടുത്ത താന്‍ ഒരാഴ്ചക്കകം നാട്ടിലത്തെി പൊലീസില്‍ കീഴടങ്ങുമെന്നും …

Read More »

അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​േട്ടലി​െൻറ ഒപ്പ്​

5002000

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണറായി അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​േട്ടലി​െൻറ ഒപ്പ്​ ​. ഹിന്ദുസ്ഥാൻ ടൈംസാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ആഗസ്​റ്റ്​ 22നാണ്​ റിസർവ്​ ബാങ്ക്​ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്​. അച്ചടി ആരംഭിക്കു​േമ്പാൾ രഘുറാം രാജനായിരുന്നു റിസർവ്​ ബാങ്ക്​ ഗവർണർ. സെപ്​തംബർ നാലിനാണ്​ പുതിയ ഗവർണർ ഉൗർജിത്​ പ​േട്ടൽ ചുമതലയേറ്റത്​. അങ്ങനെയെങ്കിൽ 2000 രൂപ നോട്ടുകളിൽ വരേണ്ടിയിരുന്നത്​ …

Read More »

അമ്മൂമ്മ പ്രായത്തില്‍ സ്പാനിഷ് വനിതക്ക് ഇരട്ടക്കണ്‍മണികള്‍

spanish-couple6

ബര്‍ഗോസ്: അമ്മൂമ്മ പ്രായത്തില്‍ പൂര്‍ണാരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയ സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തയാണ് വടക്കന്‍ സ്പെയിനിലെ റെകോലെറ്റാസ് ആശുപത്രിയില്‍നിന്നുള്ളത്. യു.എസില്‍ വന്ധ്യതാ ചികിത്സക്കു വിധേയയായി സ്പെയിനിലേക്ക് മടങ്ങിയതിനുശേഷം പ്രസവിച്ച ഈ 64കാരിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുഞ്ഞും ആണ്‍കുഞ്ഞുമാണ് ഇവര്‍ക്ക് പിറന്നത്. ആണ്‍കുഞ്ഞിന് 2.4 കിലോയും പെണ്‍കുഞ്ഞിന് 2.2 കിലോയുമാണ് തൂക്കം. പ്രസവത്തില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായില്ളെന്നും അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വിവാദത്തിനുകൂടി വഴിവെച്ചിരിക്കുകയാണ് ഈ പ്രസവം. തന്‍െറ …

Read More »

ജീവൻ പണയം വെച്ചൊരു ഫോ​േട്ടാ ഷൂട്ട്​

russian-model

ദുബൈ: മോഡലുകളുടെ ഫോ​േട്ടാ ഷൂട്ടുകൾ ​ഫാഷൻ ലോകത്തിന്​ പുത്തരിയല്ല. എന്നാൽ ഫാഷൻ ലോകത്തെ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുന്നത്​ റഷ്യൻ മോഡലായ വികി ഒടിൻറ്​കോവയുടെ ഫോ​േട്ടാ ഷൂട്ടാണ്​. മറ്റു മോഡലുകളിൽ നിന്ന്​ വ്യത്യസ്​തമായി ദുബൈയിലെ 1004 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങി നിന്ന്​ സാഹസികമായി എടുത്ത ഫോ​േട്ടാകളാണ്​ സോഷ്യൽ മീഡയയിൽ വൈറലായത്​​​. ദ​ുബൈയിലെ കയാൻ ടവറിന്​ മുകളിൽ സഹായിയുടെ കൈകളിൽ തൂങ്ങി നിൽക്കുന്ന വികിയുടെ ചിത്രം ആരെയും സ്​തംബദരാക്കുന്നതാണ്​​. സഹായിയുടെ കൈയൊന്ന്​ പാളിയായാൽ …

Read More »

കാലിയ റഫീഖ് വധം: മൃതദേഹത്തിൽ 29 വെട്ടുകൾ; തിരിച്ചടിക്കുമെന്ന്​ ഭീഷണി

Murder death-Kaliya Rafeeq

മഞ്ചേശ്വരം: ചൊവ്വാഴ്ച്ച രാത്രി മംഗളൂരു കോട്ടക്കാർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കൊല്ലപ്പെട്ട ഉപ്പള മണിമുണ്ടേ സ്വദേശി കാലിയ റഫീഖിൻറെ മൃതദേഹത്തിൽ 29 വെട്ടുകൾ. രണ്ട്​ വെടിയുണ്ടകളും ശരീരത്തിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്​. വയറിനു താഴെ കൊണ്ട വെട്ടു മാത്രമാണ് ആഴത്തിലുള്ളത്.കിഡ്നിക്ക് പരിക്കേറ്റ ഈ വെട്ടാണ്​ മരണക്കാരണമെന്നു പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. വയറിൽ നിന്നാണ്​ വെടിയുണ്ടകൾ കണ്ടെടുത്തിരിക്കുന്നത്​.രണ്ടു വ്യത്യസ്ത അളവിലുള്ള തിരകളാണ് ഇത്. അതിനാൽ തന്നെ രണ്ടു തോക്കുകൾ കൊലയാളികൾ …

Read More »

കാലിയ റഫീഖ് വധം: ഏഴുപേർക്കെതിരെ കേസ്: ഒറ്റിക്കൊടുത്തത് കൂടെയുള്ളവർ

Murder death-Kaliya Rafeeq

മഞ്ചേശ്വരം : കാലിയ റഫീഖിനെ മംഗളൂരു കോട്ടക്കാർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം വാഹനം ഇടിച്ച ശേഷം വെടിവെക്കുകയും വെട്ടിക്കൊല്ലുകയും ചെയ്ത സംഭവത്തിൽ ഏഴു പേർക്കെതിരെ ഉള്ളാൾ പൊലീസ് നരഹത്യക്ക് കേസെടുത്തു. കാലിയ റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മണിമുണ്ടേ സ്വദേശിയുമായ മുഹമ്മദ് സാഹിദിൻറെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ എഫ്.ഐ.ആറിൽ ആരുടേയും പേരുകൾ ചേർത്തിട്ടില്ലെന്നു ഉള്ളാൾ പൊലീസ് പറഞ്ഞു. കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. …

Read More »

നായിഫ് -ഒന്ന് ഭ്രമണപഥത്തില്‍: ആകാശത്ത് യു.എ.ഇയുടെ കണ്ണ്

nayif1

അബൂദബി: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് പി.എസ്.എല്‍.വി സി-37 റോക്കറ്റ് 104 കൃത്രിമോപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചപ്പോള്‍ ഇന്ത്യക്കൊപ്പം ബഹിരാകാശ ശാസ്ത്രത്തിന്‍െറ പുതു വിഹായസ്സിലേക്ക് യു.എ.ഇയും കാല്‍വെപ്പ് നടത്തി. യു.എ.ഇയുടെ പ്രഥമ നാനോ കൃത്രിമോപഗ്രഹമായ നായിഫ്-ഒന്നും വിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളുടെ കൂടി മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ട നായിഫ് -ഒന്നിന്‍െറ വിജയകരമായ ദൗത്യനിര്‍വഹണം ബഹിരാകാശ രംഗത്ത് യു.എ.ഇ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പോകുന്നതിന്‍െറ സൂചന കൂടിയാണ്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്‍െറയും …

Read More »