Sunday , September 15 2019
Breaking News

Abdul Azeez

മുനവ്വറലി യൂത്ത്​ ലീഗ്​ പ്രസിഡൻറ്​; പി.കെ ഫിറോസ്​ ജനറൽ സെക്രട്ടറി

munavvaralithangal

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജന. സെക്രട്ടറിയായി പി.കെ ഫിറോസിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അഖിലേന്ത്യാ സെക്രട്ടറിയും റിട്ടേണിങ് ഓഫിസറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം.എ സമദാണ് ട്രഷറര്‍. സീനിയര്‍ വൈസ് പ്രസിഡന്‍റായി നജീബ് കാന്തപുരത്തെ നിയമിച്ചു. വൈസ് പ്രസിഡന്‍റുമാര്‍: അഡ്വ. സുല്‍ഫീക്കര്‍ സലാം – കൊല്ലം, ഫൈസല്‍ ബാഫഖി …

Read More »

ചൈനീസ് ഫോൺ ഉപയോഗിച്ചു; സൈന നെഹ്വാൾ രാജ്യദ്രോഹിയെന്ന്

sainanegw

ഹൈദരാബാദ്: ബാഡ്മിന്റൺ സൂപ്പർ താരം സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഹോണർ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് സൈനക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്. സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനിൽ അഭിപ്രായങ്ങൾ വന്നു. ദയവായി ചൈനീസ് ഉൽപ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാൾ അഭിപ്രായമെഴുതി. “ഞാൻ നിങ്ങളുടെ …

Read More »

സമസ്ത പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

ap-muhammed-musliyar-kumaramputhur

അന്ത്യം പുലര്‍ച്ചെ 12.45ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്നു മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ (78) അന്തരിച്ചു. നാലുവര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12.45നാണ് അന്ത്യം. ഖബടറക്കം ഇന്ന് …

Read More »

പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ നാ​ളെ അവസാനിക്കും

Currency

ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്കായി പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ്​ വ്യാഴാഴ്​ച അർധരാത്രി അവസാനിക്കും. ഇളവ്​ നീട്ടി നൽകേണ്ടെന്ന്​ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ധനകാര്യ സെക്രട്ടറി ശക്​തികാന്ത​ ദാസാണ്​ ​ ട്വിറ്റലൂടെ ഇക്കാര്യമറിയിച്ചത്​. വെള്ളിയാഴ്​ച മുതൽ പഴയ 500 രൂപ നോട്ടുകൾ മരുന്ന്​ ഷോപ്പുകളിൽ മരുന്ന്​ വാങ്ങുന്നതിനും വൈദ്യുതി ബില്ല്​ വെള്ളക്കരം എന്നിവ അടക്കുന്നതിനും ഉപയോഗിക്കാൻ സാധിക്കില്ല. പഴയ 500 രൂപ നോട്ടുകൾ റെയിൽവേ സ്​റ്റേഷനുകൾ …

Read More »

മുസ്ലിം പെണ്‍കുട്ടികള്‍ നീന്തല്‍ ക്ളാസുകളില്‍ പങ്കെടുക്കണമെന്ന് ജര്‍മന്‍ കോടതി

german

ബര്‍ലിന്‍: യാഥാസ്ഥിതികരായ മുസ്ലിം പെണ്‍കുട്ടികള്‍ സ്കൂളുകളിലെ നീന്തല്‍ ക്ളാസില്‍ പങ്കെടുക്കണമെന്ന് ജര്‍മനിയിലെ ഉന്നത കോടതി വിധി. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ളെന്ന് കാണിച്ച് 11കാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി. ബുര്‍കിനി ധരിച്ച് നീന്തല്‍ ക്ളാസില്‍ പങ്കെടുക്കാനാവില്ളെന്ന രക്ഷിതാക്കളുടെ ഹരജി കാള്‍സ്റുഹ് ഭരണഘടനകോടതി തള്ളി. ബുര്‍കിനി ധരിക്കുന്നത് ശരീരവടിവുകള്‍ വെളിപ്പെടുത്തുന്നതാണെന്നും ഇത മതമൂല്യങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി വിസമ്മതിച്ചത്. സിറിയയെപ്പോലുള്ള യുദ്ധമുഖങ്ങളില്‍ ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ എത്തിയതോടെ …

Read More »

ശനിയാഴ്​ച മുതല്‍ മൂന്നുദിവസം ബാങ്കില്ല

banknew

തൃശൂര്‍: ബാങ്കുകളുടെ തുടര്‍ച്ചയായ അവധി ജനജീവിതത്തെ ബാധിക്കുന്ന മൂന്ന് ദിവസങ്ങളാണ് ശനിയാഴ്ച മുതല്‍. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പണത്തിന് ജനത്തിന്‍െറ ഓട്ടം കൂടും. ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്തതും അത്തരത്തില്‍ പിന്‍വലിക്കുന്നതിലെ നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിച്ചേക്കും. പണമുള്ള എ.ടി.എമ്മുകള്‍ മിക്കതും വെള്ളിയാഴ്ച രാത്രിയോടെ കാലിയാകാനാണ് സാധ്യത. നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍ ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 24,000 അനുവദിക്കുന്നത് …

Read More »

നബിദിനാഘോഷങ്ങള്‍ക്കിടെ താരനിശ നടത്തുന്നത് അനൗചിത്യമാണെന്നാണ് ഒരുവിഭാഗത്തിന്‍െറ വിമര്‍ശനം ; ഹൈദരലി തങ്ങള്‍ യു.എ.ഇ യാത്ര റദ്ദാക്കി

Untitled-1

മലപ്പുറം: ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന താരനിശയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ ഉടലെടുത്ത വിവാദത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ യാത്ര റദ്ദാക്കി. മിഡിലീസ്റ്റ് ‘ചന്ദ്രിക’യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്‍െറ പശ്ചാത്തലത്തിലാണ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. നടന്‍ മമ്മൂട്ടിക്ക് പുരസ്കാരം നല്‍കുന്ന പരിപാടിയില്‍ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ …

Read More »

അഞ്ച് വിമാനത്താവളങ്ങളിൽ ഇനി മുതൽ ‘സെക്യൂരിറ്റി ടാഗി’ല്ല

btag

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം പൈലറ്റ് പദ്ധതി നടപ്പാക്കിയത്. പരീക്ഷണാർഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ ചൗധരി വ്യക്തമാക്കി. കൂടാതെ ഇ-ബോർഡിങ് കാർഡുകൾ യാത്രക്കാർക്ക് …

Read More »

പഴയ നോട്ടുകൾ ഡിസംബർ 10ന്​ ശേഷം ഉപയോഗിക്കാനാവില്ല

Currency

ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 10ന്​ശേഷം ഉപയോഗിക്കാനാവില്ല. നേരത്തെ പഴയ നോട്ടുകൾ അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കാൻ ഡിസംബർ 15 വരെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇൗ ഇളവ്​ ഡിസംബർ 10 വരെ മാത്രമേ ലഭ്യമാവുകയുള്ളു.​ നവംബർ 8 തീയ്യതിയാണ്​ രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​.

Read More »

കാണ്മാനില്ലെന്ന് പരാതി

missing2

പരപ്പ വില്ലേജിലെ മാലോര്‍ക്കയം കാനത്തില്‍ പറമ്പില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണനെ (51) കാണാതായതായി പരാതി. നവംബര്‍ 11 ന് നീലേശ്വരത്തേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ബാലകൃഷ്ണനെ പിന്നീട് കണ്ടെത്താനായില്ലെന്ന പരാതിയില്‍ വെളളരിക്കുണ്ട് പോലീസ് കേസ്സെടുത്തു. 165 സെ.മീ. ഉയരമുളള ബാലകൃഷ്ണന് 65 കി.ഗ്രാം ഭാരമുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ വെളളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ 04672 242300, 9497980931 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം.

Read More »