Tuesday , September 24 2019
Breaking News

Abdul Azeez

ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 10 മലയാളികള്‍; യൂസുഫലി ഒന്നാമത്

ma-yousuf-ali

കൊച്ചി: ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ളോബല്‍ പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. ലോകത്തെ ശതകോടീശ്വരന്‍മാരില്‍ അറുനൂറു കോടി ഡോളറിന്‍െറ സമ്പാദ്യവുമായി 228-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ് യൂസുഫലി. 220 കോടി ഡോളറിന്‍െറ ആസ്തിയുള്ള ആര്‍.പി.ഗ്രൂപ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ് …

Read More »

സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

social_media

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന പുതിയ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതിനെയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെയും തടയാനെന്ന പേരിലാണ് പുതിയ നിയമം കൊണ്ടു വരുന്നത്. പൗരന്‍െറ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയതിന് സമാനമാണ് പുതിയ നിയമമെന്നും വിമര്‍ശമുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ക്രമസാമാധാനം തകര്‍ക്കുന്നതും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്ന പൊലീസ് വിലയിരുത്തലിന്‍െറ …

Read More »

പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാർ സമസ്ത ജനറൽ സെക്രട്ടറി

skssf

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സമസ്ത വൈസ് പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷനായി. ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കൊയ്യോട് ഉമർ മുസ് ലിയാരെ ജോയിൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇപ്പോൾ പട്ടിക്കാട് …

Read More »

പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍നിന്ന് പിടികൂടിയാലും അനാശാസ്യമല്ലെന്ന് ഹൈകോടതി

highcourt_4

കൊച്ചി: പ്രതിഫലം നല്‍കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് കെ. ഹരിലാലിന്‍െറ ഉത്തരവ്. ശാരീരികബന്ധം നടന്നതിനുപോലും തെളിവില്ളെന്നും ഹോം സ്റ്റേക്ക് പകരം വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിന്‍െറ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ അനാശാസ്യക്കുറ്റമാകില്ളെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇവര്‍ക്കെതിരായ …

Read More »

ഫേസ്ബുക്കില്‍ ഇനി ചിരിക്കാം, കരയാം, ദേഷ്യപ്പെടാം

facebook

ന്യൂയോര്‍ക്ക്: ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിച്ചുകൊണ്ട് ലൈക് ബട്ടണിനു പുറമെ പുതിയ ഒപ്ഷനുകള്‍. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് സോഷ്യൽമീഡിയ ഭീമൻ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. അയര്‍ലെൻഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read More »

താന്‍ ഭീകരവാദിയല്ല -സഞ്ജയ് ദത്ത്

sanjay

മുംബൈ: താന്‍ ഭീകരവാദിയല്ളെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ‘ആയുധ കേസിലാണ് താന്‍ ജയിലിലായത്. ദയവായി മുംബൈ സ്ഫോടന കേസിലെ പ്രതിയെന്ന് വിളിക്കരുത്. ഇത് അഭ്യര്‍ഥനയാണ്. 23 വര്‍ഷമായി സ്വാതന്ത്ര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു‘- 56കാരനായ സഞ്ജയ് ദത്ത് പറഞ്ഞു. ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാവിലെ പൂണെ യെര്‍വാഡ ജയിലില്‍ നിന്നാണ് സഞ്ജയ് മോചിതനായത്. ജയിലിലെ നല്ല നടപ്പിനെ തുടര്‍ന്ന് മൂന്നാം മാസം ഇളവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. …

Read More »

നവാല്‍ സൗഫി; അഭയാര്‍ഥികളുടെ ഇടയിലെ മാലാഖ

nowal1

ലെസ്ബോസ്: ജനുവരി അഞ്ചിന്‍റെ പുലരിയില്‍ 28കാരിയായ നവാല്‍ സോഫിക്ക് തന്‍്റെ മൊബൈല്‍ ഫോണില്‍ ഒരു മെസേജ് കിട്ടി. ‘ഞങ്ങളെ സഹായിക്കൂ…ഞങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്’. ഉടന്‍തന്നെ അവര്‍ ആ മെസേജ് ഇറ്റാലിയന്‍,ഗ്രീക്ക്, ടര്‍ക്കിഷ് കോസ്റ്റ്ഗാര്‍ഡുകള്‍ക്ക് അയച്ചുകൊടുത്തു. 32വയസ്സുള്ള സിറിയന്‍ അഭയാര്‍ത്ഥിയായ അയ്മന്‍ എന്നയാള്‍ അയച്ചതായിരുന്നു ആ സന്ദേശം. തുര്‍ക്കിയുടെ ദക്ഷിണ പടിഞ്ഞാറന്‍ തീരമായ ദിതിമില്‍ നിന്നും ചെറുബോട്ടില്‍ പുറപ്പെട്ട സംഘത്തിലെ ഒരാള്‍. ഗ്രീക്ക് ദ്വീപായ ഫാര്‍മാകോന്‍സിയായിരുന്നു അവരുടെ ലക്ഷ്യം. 20 കിലോമീറ്റര്‍ ഇനിയും …

Read More »

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; സമ്പാദിച്ചത് 440 രൂപ

sanjay-jail

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് …

Read More »

സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും

371736-sanjay-dutt-new

മുംബൈ : ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും. 1993 മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. …

Read More »

ഹാര്‍ലി വരും നിങ്ങളെ തേടി

bus

ഹാര്‍ലിയെന്നാല്‍ ഇടിമുഴക്കമാണ് ബൈക്ക് പ്രേമികള്‍ക്ക്. അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും 1903ല്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നമ്മുക്കിപ്പോഴും ഹാര്‍ലി അത്ര പ്രാപ്യമല്ല. വല്ലപ്പോഴും നിരത്തില്‍ കാണുന്ന പണം തിന്നുന്ന ഇന്ധനം കുടിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇവക്ക് ഷോറൂമുകളുള്ളത്. വില്‍പ്പനാനന്തര സര്‍വ്വീസ് എന്നത് കീറാമുട്ടിയും. എന്നാല്‍ മറ്റൊരു വാഹന നിര്‍മ്മാതാവും പരീക്ഷിക്കാത്തൊരു ദൗത്യമാണ് ഹാര്‍ലി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ പരിപാടീടെ പേര് ‘ലെജന്‍റ് ഓണ്‍ …

Read More »