Sunday , September 15 2019
Breaking News

Abdul Azeez

നെറികെട്ട വാര്‍ത്തകളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകന്‍ സീ ന്യൂസ് വിട്ടു

zee-newa

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി മാറ്റത്തിരുത്തല്‍ വരുത്തിയ വിഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസിലെ ഒൗട്ട്പുട്ട് ഡെസ്ക് പ്രൊഡ്യൂസര്‍ വിശ്വദീപകാണ് സ്ഥാപനം വിടുന്നത്. ചാനലിന്‍െറ വാര്‍ത്താസമീപനവും വര്‍ഗീയ നിലപാടും ചൂണ്ടിക്കാട്ടുന്ന വിശദമായ കത്തിലൂടെ എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് രാജി അയച്ചുകൊടുത്താണ് വിശ്വദീപക് തീരുമാനം പരസ്യപ്പെടുത്തിയത്. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയുടെ പേരുപറഞ്ഞ് തെറ്റുകാരനായി …

Read More »

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് – മോഹന്‍ലാല്‍

mohan

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍ലകാലശാലാ വിവാദത്തില്‍ വിമര്‍ശവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെയാണ് മോഹൻലാൽ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗിൽ പറയുന്നു. തന്‍റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയിൽ തല്ലുകൂടുന്നുവെന്നും ലാൽ …

Read More »

ഇടവുങ്കാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു;സുഹൃത്തിന് ഗുരുതരം

accident

കളനാട് :  ഇടവുങ്കാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ അരമങ്ങാനം കൂവ്വത്തൊട്ടിയിലെ തേപ്പ് തൊഴിലാളി സുജിത്ത് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കുന്നുപാറയിലെ നാരായണന്റെ മകന്‍ രാജുവിനെ (28) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കളനാട് അയ്യങ്കോലിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ ജംഷീദ് (22), സഹോദരിയും അംജദിന്റെ ഭാര്യയുമായ ജസി (20) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. …

Read More »

‘ഫത്വ’ നല്‍കാന്‍ ഇനി ചെറുശ്ശേരിയില്ല

cherusseri-with-N-Soopi-beh

“കോടതികളില്‍ നിന്നടക്കം കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായം തേടി ഉസ്താദിനെ സമീപിച്ചിരുന്നു” മലപ്പുറം: മലബാറിലെ മഹല്ലുകളില്‍ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ ഇലക്കും മുള്ളിനും കേടുപറ്റാതെ അന്തിമ വിധി പറഞ്ഞ് പരിഹരിക്കാന്‍ ഇനി ചെറുശ്ശേരി ഉസ്താദില്ല. മഹല്ലുകളിലെ പ്രശ്നങ്ങള്‍ വ്യക്തികള്‍ തമ്മിലായാലും കുടുംബങ്ങള്‍ തമ്മിലായാലും സംഘടനാ പ്രശ്നങ്ങളായാലും അതിലൊക്കെ ഫത്വക്കായി (മതവിധി) ആശ്രയിച്ചത് ചെറുശ്ശേരിയെയായിരുന്നു. അദ്ദേഹം പുറപ്പെടുവിക്കുന്ന വിധി അനുകൂലമായാലും പ്രതികൂലമായാലും അനുസരിച്ച് പരാതിക്കാരും പ്രതികളും കൈക്കൊടുത്തു പിരിയും. സമസ്തയുമായും ചെറുശ്ശേരിയുമായും ആശയപരമായി …

Read More »

ട്വിറ്ററിന് അബദ്ധം; ജമ്മു പാകിസ്താനിലെന്ന്

twitter

ന്യൂഡല്‍ഹി: ജമ്മുവിനെ പാകിസ്താന്‍െറയും കശ്മീരിനെ ചൈനയുടെയും ഭാഗമാക്കി ട്വിറ്റര്‍. ട്വിറ്ററിന്‍െറ ലൊക്കേഷന്‍ സൂചിപ്പിക്കുന്ന ഭാഗത്താണ് ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ട്വീറ്റിനൊപ്പം ലൊക്കേഷന്‍ കൂടി ചേര്‍ക്കാനുള്ള സംവിധാനത്തിലാണ് പിഴവ്. സംഭവം വിവാദമായതോടെ ട്വിറ്ററിന്‍െറ ഇന്ത്യന്‍ ഓഫിസ് വിശദീകരണവുമായി രംഗത്തത്തെി. പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ട്വിറ്റര്‍ ഓഫിസ് അറിയിച്ചു. സാങ്കേതിക തകരാറാണെന്നും ഉപയോക്താക്കള്‍ക്ക് ലൊക്കേഷന്‍ ടാഗിങിന് താല്‍ക്കാലിക മാര്‍ഗം ഏര്‍പെടുത്തിയിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. …

Read More »

ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ അന്തരിച്ചു

sainudeen1

  കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായ സൈനുദ്ദീൻ മുസ്‌ലിയാർ മലപ്പുറം മൊറയൂർ സ്വദേശിയാണ്. കൊണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം 12.30ന് ചെമ്മാട് ദാറുല്‍ …

Read More »

രാഷ്ട്രീയ ഈസായ് മഞ്ച്: ആര്‍.എസ്.എസ് തന്ത്രം തടയാന്‍ ക്രിസ്ത്യന്‍ നേതാക്കളുടെ ദേശീയ കൂടിയാലോചന

rss11_6

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ആര്‍.എസ്.എസ് തന്ത്രമാണ് രാഷ്ട്രീയ ഈസായ് മഞ്ചിന്‍െറ രൂപവത്കരണത്തിന് പിന്നിലുള്ളതെന്നും ക്രിസ്തീയസമുദായം അതിന് വശംവദരാകരുതെന്നും ഡല്‍ഹിയില്‍ നടന്ന ക്രിസ്തീയ നേതാക്കളുടെ ദേശീയ കൂടിയാലോചനയില്‍ മുന്നറിയിപ്പ് നല്‍കി. മുസ്ലിം രാഷ്ട്രീയ മഞ്ച് ഉണ്ടാക്കിയശേഷവും ആര്‍.എസ്.എസ് ഇന്ത്യയിലെ മുസ്ലിംകളോട് പെരുമാറിയത് എങ്ങനെയാണെന്ന് ക്രിസ്തീയസമുദായം ഓര്‍മിക്കണമെന്നും യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സംഘടിപ്പിച്ച ദേശീയ കൂടിയാലോചനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്ലിം രാഷ്ട്രീയ മഞ്ച് മാതൃകയില്‍ രാഷ്ട്രീയ ഈസായ് മഞ്ചുണ്ടാക്കാന്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്കുമാര്‍ …

Read More »

റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് നിയന്ത്രണം ഇന്നുമുതല്‍

WAP-4_Class_locomotive_of_Indian_Railways

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പ്രതിമാസം 10ല്‍നിന്ന് ആറായി ചുരുക്കിയുള്ള റെയില്‍വേയുടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. റെയില്‍വേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തെ ഇടനിലക്കാരും ഏജന്‍സികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കുന്ന ടിക്കറ്റുകളുടെ എണ്ണം ചുരുക്കുന്നത്. റെയില്‍വേ നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നവരില്‍ 90 ശതമാനം പേരും മാസത്തില്‍ ആറു തവണയില്‍ താഴെ മാത്രമേ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കുന്നുള്ളൂവെന്ന് …

Read More »

ഒന്നേകാല്‍ വയസ്സുള്ള മകന്‍ സാക്ഷി; മലയാളി അച്ഛനും ഇംഗ്ലീഷ് അമ്മക്കും വിവാഹം

ekg2-videshi-kalyanam1

മട്ടാഞ്ചേരി: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിനിര്‍ത്തി വിദേശിയായ മാതാവിനും പള്ളുരുത്തി സ്വദേശിയായ പിതാവിനും മാംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ളണ്ട് സ്വദേശിനിയായ ഹോലി ചില്‍വേഴ്സിനെ വാലന്‍ൈറന്‍സ് ദിനത്തില്‍ വരണമാല്യം ചാര്‍ത്തിയത്. തുടര്‍വിദ്യാഭ്യാസത്തിനായി പള്ളുരുത്തി പെരുമ്പടപ്പ് കളപ്പുരക്കല്‍ വീട്ടില്‍ മധു-ശ്രീദേവി ദമ്പതികളുടെ മകന്‍ അരുണ്‍ ലണ്ടനിലെ ചെല്‍മ്സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്‍െറ കൂട്ടുകാരിയും ബ്യൂട്ടി തെറപ്പിസ്റ്റുമായ പോള്‍- ലോറന്‍സിയ ദമ്പതികളുടെ മകള്‍ ഹോലിയെ കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് …

Read More »

ഒബാമ മുസ് ലിം പള്ളി സന്ദർശിച്ചു; മുഴുവൻ മുസ് ലിംകളെയും ഒറ്റപ്പെടുത്തരുതെന്ന് ആഹ്വാനം

  ബാൾട്ടിമോർ: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പ്രസിഡന്‍റ് ആയ ശേഷം ആദ്യമായി യു.എസിലെ മുസ് ലിം പള്ളി സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലാണ് ഒബാമ മതസാഹോദര്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രസംഗത്തിൽ ഒബാമ രൂക്ഷമായി വിമർശിച്ചു. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന …

Read More »